തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനി വ്യാപനം. എല്ലാ ജില്ലാകളിലും എലിപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിവരുകയാണ്. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ 25 പേർ എലിപ്പനി ബാധിച്ചും ലക്ഷണങ്ങളോടെയും മരിച്ചു.
പത്ത് മാസത്തിനിടെ 163 പേരുടെ ജീവൻ എലിപ്പനി മൂലം നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ട്. വൈറൽ പനിയും ഡെങ്കിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സ തേടുന്നവർ ഏറെയുണ്ടെങ്കിലും ആശങ്കയാകുന്നത് എലിപ്പനിയാണ്. കൂടാതെ പ്രതിദിനം പത്തിലധികം ആളുകളിൽ എലിപ്പനി സ്ഥിരീകരിക്കുന്നു. എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിന്നവരുടെ എണ്ണം ഇരട്ടിയിലധികവും ആണ്.
ഈ മാസം 208 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്പത് മരണവും സംഭവിച്ചു. രോഗലക്ഷണങ്ങളോടെ എത്തിയവർ 151. മുൻ വർഷത്തെക്കാൾ എലിപ്പനി വ്യാപനം കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നു.










Discussion about this post