കൊച്ചി; ബാലതാരമായിരുന്ന എസ്തർ അനിലിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നു. സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങളാണ് ട്രെൻഡാകുന്നത്. സ്വിം സ്യൂട്ടിൽ ഗ്ലാമറസ് ആയാണ് എസ്തറെ കാണപ്പെടുന്നത്. നാല് മാസം മുൻപ് എടുത്ത ചിത്രങ്ങളാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് എസ്തർ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ താൻ ഇത് പോലെ അല്ല ഇരിക്കുന്നതെന്നും കവിളും വയറും ചാടി,തടിച്ചു എന്നാണ് താരം കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സുന്ദരിയായിട്ടുണ്ടെന്നും നായികവേഷത്തിലേക്ക് ഇനി കാണാൻ സാധിക്കുമല്ലോ എന്നൊക്കെ ആരാധകർ കുറിക്കുമ്പോൾ,സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി എത്തിയതാണോയെന്ന് വരെ ചിലർ കുറ്റപ്പെടുത്തുന്നുണ്ട്. ജോർജുകുട്ടി ഇതൊക്കെ കാണുന്നില്ലേ എന്നൊക്കെയുള്ള രസകരമായ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.
ദൃശ്യം സിനിമയിൽ മോഹൻലാലിന്റെയും മീനയുടെയും ഇളയമകളായി എത്തിയ എസ്തർ,ചിത്രത്തിന്റെ തമിഴ്,തെലുങ്ക് പതിപ്പുകളിലും വേഷമിട്ടിരുന്നു. മഞ്ജുവാര്യർ നായികയായി എത്തിയ ജാക്ക് ആൻഡ് ജില്ലിൽ ആണ് എസ്തർ അവസാനമായി അഭിനയിച്ചത്.
Discussion about this post