ഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല. വര്‍ഷങ്ങളായി ഒരു പ്രൊഫസറുടെ വീട്ടില്‍ ജോലിയ്ക്ക് നിന്നിരുന്ന പെണ്‍കുട്ടിയാണ് കൂട്ട മാനഭംഗത്തിന് ഇരയായത്.
ജെഎന്‍യു ക്യാമ്പസില്‍ നിന്ന് പെണ്‍കുട്ടിയ കൂട്ടികൊണ്ട് പോയ ശേഷം ചിലര്‍ പീഢിപ്പിക്കുകയായിരുന്നു. മദ്യപിച്ച ബോധരഹിതയായ പെണ്‍കുട്ടിയെ പിന്നീട് ക്യാമ്പസില്‍ കൊണ്ട് വിട്ടു.
കുട്ടികളെ ലൈംഗീക പീഢനത്തിനിരയാക്കിയെന്ന വകുപ്പ് ചുമത്തി പോലിസ് കേസെടുത്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജോലിയ്ക്ക് നിര്‍ത്തിയ അധ്യാപകനെതിരെയും കേസെടുത്തിരുന്നു.
എന്നാല്‍ കേസില്‍ പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല. കഴിഞ്ഞ മാസം 18നാണ് സംഭവമുണ്ടായത്. കേസ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
Discussion about this post