ന്യൂഡൽഹി : യുക്രൈയ്‌നിലും പശ്ചിമേഷ്യയിലും സമാധാനത്തിനായി പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലനിൽക്കുന്ന സംഘർഷങ്ങൾ ആശങ്കാജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 18 ാമത് ഏഷ്യ-പെസഫിക് കോൺഫറൻസ് ഓഫ് ജർമൻ ബിസിനസ് 2024 ൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത് .
യുക്രൈയ്‌നിലും പശ്ചിമേഷ്യയിലും നിലനിൽക്കുന്ന സംഘർഷങ്ങൾ ഇരു രാജ്യങ്ങളുടെയും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പ്രശ്നങ്ങൾക്ക് യുദ്ധം ഒരു പരിഹാരമല്ലെന്നാണ് ഇന്ത്യയുടെ കാഴ്ചപ്പാട്. സമാധാനം പുനഃസ്ഥാപിക്കുന്നതിന് സാധ്യമായ എല്ലാ സംഭാവനകളും നൽകാൻ ഇന്ത്യ തയ്യാറാണ്,’ മോദി പറഞ്ഞു.
‘ലോകം പിരിമുറുക്കങ്ങളുടെയും സംഘട്ടനങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും കാലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇന്തോ-പസഫിക് മേഖലയിൽ, നിയമവാഴ്ചയെക്കുറിച്ചും നാവിഗേഷൻ സ്വാതന്ത്ര്യത്തെക്കുറിച്ചും ഗുരുതരമായ ആശങ്കകളുണ്ട്. ഇതുപോലുള്ള സമയങ്ങളിൽ, ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമായിരിക്കുകാണ്.
ഇന്ത്യ-ജർമ്മനി ബന്ധത്തെ പ്രധാനമന്ത്രി മോദി പ്രശംസിക്കുകയും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനെ തന്റെ സുഹൃത്ത് എന്ന് വിളിക്കുകയും ചെയ്തു. ഇന്നത്തെ ദിവസം വളരെ പ്രത്യേകതയുള്ളതാണ്. എന്റെ സുഹൃത്ത് ഒലാഫ് ഷോൾസ് നാലാമത്തെ തവണയാണ് ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യ-ജർമ്മനി ബന്ധത്തിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 12 വർഷത്തിന് ശേഷം ഇന്ത്യ ജർമ്മൻ ബിസിനസ്സിന്റെ ഏഷ്യാ പസഫിക് കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നു. ഒരു വശത്ത്, സിഇഒ ഫോറം മീറ്റിംഗ് നടക്കുന്നു, മറുവശത്ത് നമ്മുടെ നാവിക സേന അഭ്യാസം നടത്തുന്നു… എല്ലാ തലത്തിലും ഇന്ത്യ-ജർമ്മനി ബന്ധം ശക്തമാവുകയാണ് എന്ന് മോദി പറഞ്ഞു.
Discussion about this post