അതിജീവനത്തിനുള്ള വേണ്ടിയുള്ള പലായനം. കാലവർഷ പെയ്ത്തിൽ വാസസ്ഥലം പൂർണമായി വെള്ളത്തിലായി. പ്രളയവും വെള്ളപ്പൊക്കവും കാരണം ഇവർക്ക് ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി. അതുകൊണ്ടാണ് ഈ പലായനം. മറ്റാരെ കുറിച്ചല്ല പറയുന്നത് മണ്ണിരയെ കുറിച്ചാണ്. കർഷകന്റെ സുഹൃത്ത് എന്നും ‘പ്രകൃതിയുടെ കലപ്പ’ എന്നും അറിയപ്പെടുന്ന മണ്ണിരയെ കുറിച്ച് തന്നെ.
ഇന്ന് ആയിരക്കണക്കിന് മണ്ണിരകളാണ് പലായനം ചെയ്ത് മറ്റൊരിടം നോക്കി പോവുന്നത്. എന്തിനാണ് ഇവർ നിന്ന് പലായനം ചെയ്യുന്നത്?. മണ്ണിനടിയിൽ രണ്ടോ (5 സെന്റീമീറ്റർ) മൂന്നോ അടിയോ (7 സെന്റീമീറ്റർ) വരെ നീളുന്ന മാളങ്ങൾക്കുള്ളിൽ നനഞ്ഞ മണ്ണിനടിയിൽ വസിക്കുന്ന മൃദുവായ ശരീര ജീവികളാണ് മണ്ണിരകൾ. ഭക്ഷണത്തിനായി രാത്രിയിൽ അവർ തങ്ങളുടെ ദ്വാരങ്ങളിൽ നിന്ന് പുറത്തിറങ്ങുകയും നേരം പുലരുമ്പോൾ തിരികെ മടങ്ങുകയും ചെയ്യുന്നു.
എന്നാൽ പ്രളയം വന്നതിനെ തുടർന്ന് മണ്ണിനടിയിൽ വെള്ളം തങ്ങി നിൽക്കുന്നു . അതിനാൽ ഇവയ്ക്ക് വാസസ്ഥല മില്ലാതെ ആയി പോയി. ഇത്ര വർഷത്തോളം ഇവ നനഞ്ഞ സ്ഥലങ്ങളിൽ ഇഴഞ്ഞുനടക്കുകയും ഉണങ്ങിയ ഇലകളുടെ കൂമ്പാരങ്ങൾക്കിടയിൽ മറഞ്ഞിരിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ ഇവർക്ക് ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.
മണ്ണിൽ കുറെ നാൾ ഒരുമ്മിച്ച് ജീവിച്ചവർ ഒരുമിച്ച് പലായനം ചെയ്യുന്നു. ചിലർ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഒരിടം സുരക്ഷിത സ്ഥാനം കണ്ടെത്തുന്നു. എന്നാൽ മണ്ണിരകൾ വെള്ളപ്പൊക്കം മൂലം മാത്രമല്ല് പലായനം ചെയ്യുന്നത് . വേനലിൽ ചൂട് കൂടിയാലും ഇവർ പലായനം ചെയ്യും.













Discussion about this post