ഫാനിട്ട് കിടന്നുറങ്ങുന്നത് ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുമോ? ഉണ്ടെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ പലയിടങ്ങളില്‍ നിന്നായി ഉയരുന്നുണ്ട്. എന്നാല്‍ സ്ലീപ് മെഡിസിന്‍ വിദഗ്ധനും സൈക്യാട്രിസ്റ്റുമായ ഗെസ്റ്റര്‍ വൂ പറയുന്നതിങ്ങനെ
ഉറങ്ങുമ്പോള്‍ ഫാന്‍ ഇടണോ വേണ്ടയോ എന്നതെല്ലാം പൂര്‍ണമായി വ്യക്തിപരമായ കാര്യങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഓരോരുത്തരുടേയും ആരോഗ്യാവസ്ഥ പരിഗണിച്ചുവേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍. ഫാനിട്ട് ഉറങ്ങുമ്പോള്‍ ഒരു സ്ലീപ്പ് ട്രാക്കര്‍ ഉപയോഗിച്ചാല്‍ ഫാന്‍ ഏതെങ്കിലും തരത്തില്‍ ഉറക്കത്തെ ബാധിക്കുന്നുണ്ടോ എന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഫാനിട്ട് കിടക്കുന്നത് മുറിയിലെ അന്തരീക്ഷ താപനില കുറയ്ക്കുന്നതിനാല്‍ ശരീരം അതിന്റെ താപനിലയും കുറയ്ക്കും. ഇതാണ് ഉറക്കം മെച്ചപ്പെടാന്‍ കാരണം. ശരീരം വിയര്‍ക്കുന്നതും ഉറക്കത്തെ ബാധിക്കുന്ന കാര്യമാണ്. ഫാനിടുമ്പോള്‍ ഇത് പരിഹരിക്കാം. ഇങ്ങനെയുള്ളവര്‍ ഫാനിട്ട് കിടക്കുന്നതാണ് ഉത്തമം.
പക്ഷേ അലര്‍ജിയുള്ളവര്‍ക്ക് ഫാന്‍ വില്ലനായിവരും. പൊടിയും വളര്‍ത്തുമൃഗങ്ങളുടെ രോമവുമെല്ലാം ഉള്‍പ്പെടെയുള്ളവ ‘പറപ്പിച്ച്’ ശരീരത്തിലെത്തിച്ച് തുമ്മല്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെ അത് വിളിച്ചുവരുത്തും. ഫാനിട്ട് ഉറങ്ങുന്നത് മുറിയിലെ അന്തരീക്ഷത്തെ ഈര്‍പ്പരഹിതമാക്കും. ഇതുവഴി നമ്മുടെ ചര്‍മ്മം ഡ്രൈ ആകും. കൂടാതെ തൊണ്ട വേദന, മൂക്കൊലിപ്പ്, ചുമ എന്നിവയും ഉണ്ടാകും.
Discussion about this post