ഏകദേശം ഒരു നൂറ്റാണ്ടിന് മുമ്പ് വംശനാശം സംഭവിച്ച് ഭൂമിയില്‍ നിന്ന് തന്നെ ഇല്ലാതായ ജീവികളാണ് ടാസ്മാനിയന്‍ ടൈഗറുകള്‍. ഇവയെ ഭൂമുഖത്തേക്കു തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് ശാസ്ത്രലോകം. ഇപ്പോഴിതാ ഈ പരിശ്രമം ഫലം കാണാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഈ ജീവിയുടെ ഏറ്റവും സമ്പൂര്‍ണമായ ജനിതകം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ടെക്‌സസ് ആസ്ഥാനമായുള്ള കൊളോസല്‍ ബയോസയന്‍സസ് എന്ന കമ്പനിയാണ് ഈ ഗവേഷണത്തിനു പിന്നില്‍. 110 വര്‍ഷം പഴക്കമുള്ള ഒരു ടാസ്മാനിയന്‍ ടൈഗറിന്റെ ശിരസ്സില്‍നിന്നുമാണ് ഈ സമ്പൂര്‍ണ്ണ ജനിതകം ഇവര്‍ യാഥാര്‍ഥ്യമാക്കിയത്.
1990 ല്‍ ജനിറ്റിക്‌സ് പ്രാധാന്യം നേടിത്തുടങ്ങിയ കാലഘട്ടത്തിലാണ് ജനിറ്റിക് എന്‍ജിനീയറിങ്ങിലൂടെ ഇവയെ വീണ്ടും കൊണ്ടുവരാമെന്ന ആശയം ഉടലെടുക്കുന്നത്. ജനിറ്റിക് ഗവേഷണത്തിലെ നിര്‍ണായക സാങ്കേതികവിദ്യയായ ക്രിസ്പര്‍ ഉപയോഗിച്ചാണ് ഗവേഷണം. 235 മില്യണ്‍ ഡോളറാണ് സിനിമ താരങ്ങളില്‍നിന്നും ഇന്‍ഫ്‌ലുവന്‍സര്‍മാരില്‍നിന്നും കമ്പനി ഇതിനായി സമാഹരിച്ചത്.
ഓസ്‌ട്രേലിയയില്‍ അപ്രത്യക്ഷനായ സഞ്ചിമൃഗമാണ് ടാസ്മാനിയന്‍ ടൈഗര്‍. വന്‍കരയിലെ ഒരേയൊരു വേട്ടക്കാരില്ലാത്ത വേട്ടക്കാരനായ സഞ്ചിമൃഗവും ടാസ്മാനിയന്‍ ടൈഗറായിരുന്നു. എന്നാല്‍ ഇടയ്ക്ക് ഓസ്‌ട്രേലിയയിലേക്ക് വേട്ടക്കാര്‍ കടന്നുവന്നതൊക്കെയാണ് ഇവയുടെ അന്ത്യം കുറിച്ചത്.
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഓസ്‌ട്രേലിയന്‍ വന്‍കരയില്‍ നിന്ന് ടാസ്മാനിയന്‍ ടൈഗറുകള്‍ അപ്രത്യക്ഷരായിരുന്നു. എന്നാല്‍ ടാസ്മാനിയന്‍ ദ്വീപില്‍ ഇവ നില നിന്നു. 1936ലാണ് ഈ ജീവിവര്‍ഗത്തിലെ അവസാന ജീവി ഹൊബാര്‍ട്ട് മൃഗശാലയില്‍ അന്ത്യശ്വാസം വലിച്ചത്.
Discussion about this post