വാഷിംഗ്ൺ: വിക്കിപീഡിയ നിയന്ത്രിക്കുന്നത് ഇടത് ആക്ടിവിസ്റ്റുകളാണെന്നും അവർക്ക് സംഭാവന നൽകുന്നത് അവസാനിപ്പിക്കണമെന്നും ലോകത്തെ ഒന്നാം നമ്പർ കോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോൺ മസ്‌കിന്റെ ആഹ്വാനം. എക്‌സിലെ പോസ്റ്റിലാണ് ഇലോൺ മസ്‌കിന്റെ ഈ ഇടതു വിരുദ്ധ പരാമർശം.
യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വെബ്‌സൈറ്റായ പൈറേറ്റ്‌സ് വയേഴ്‌സിന്റെ റിപ്പോർട്ട് പങ്കുവെച്ചാണ് ഇലോൺ മസ്‌കിന്റെ ഈ വിമർശനം. വിക്കിപീഡിയയിലെ എഡിറ്റർമാർ ഇസ്രായേലിനെ അപമാനിക്കാനും ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെ പിന്തുണക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
40 ഓളം വിക്കിപീഡിയ എഡിറ്റർമാരുടെ നേതൃത്വത്തിലുള്ള ഒരു ഏകോപിത കാമ്പെയ്ൻ ഇസ്രായേലിനെ തെറ്റുകാരാക്കി അവതരിപ്പിക്കാൻ പ്രവർത്തിച്ചു. ഒക്ടോബർ 7 ആക്രമണത്തിന് ശേഷം അത് തീവ്രമായി.ആറാഴ്ചയ്ക്ക് ശേഷം, ജൂതന്മാരെ കൊല്ലാനും ഇസ്രായേലിനെ നശിപ്പിക്കാനും ആഹ്വാനം ചെയ്ത ഹമാസിന്റെ 1988-ലെ ചാർട്ടറിന്റെ പരാമർശം വിക്കിപീഡിയ എഡിറ്റർമാരിൽ ഒരാൾ നീക്കം ചെയ്തതായി റിപ്പോർട്ടിൽ പൈറേറ്റ് വയർസ് പറഞ്ഞിരുന്നു.
Discussion about this post