ജറുസലം : ഇറാന് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ . വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്റ്റ് ലഹിയ പട്ടണത്തിലാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.
മൂന്ന് ആഴ്ചയായി നടക്കുന്ന ആക്രമണത്തിൽ വടക്കൻ ഗാസയിലെ ജബാലിയ, ബെയ്റ്റ് ഹനൗൺ, ബെയ്റ്റ് ലഹിയ എന്നീ പട്ടണങ്ങളിൽ ഇസ്രായേൽ സൈനികാക്രമണത്തിൽ ഇതുവരെ 800 റോളം പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. അതേസമയം വടക്കൻ ഗാസയിലെ കമൽ അദ്വാൻ ആശുപത്രിയിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങി . ആശുപത്രിയിൽ നിന്ന് ആരോഗ്യപ്രവർത്തകരെയും രോഗികളെയും കസ്റ്റഡിയിലെടുത്തിരുന്നു. 70 ഓളം പേരെയാണ് കസ്റ്റഡിയിലെടുത്തത്. അതിൽ 45 ഓളം പേരെ വിട്ടയിച്ചു എന്നാണ് വിവരം .
തെക്കൻ ടെൽ അവീവിലെ ഇസ്രായേൽ വ്യോമത്താവളത്തിലേക്കു ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഇറാനു നേരെ ശക്തമായ ആക്രമണം നടത്താൻ ഇസ്രായേൽ തയാറെടുക്കുന്നതായി ചൂണ്ടിക്കാട്ടുന്ന അമേരിക്കൻ ഇന്റലിജൻസിന്റെ രേഖകൾ കഴിഞ്ഞ ആഴ്ചയിൽ പുറത്ത് വിട്ടിരുന്നു.
ഒക്ടോബർ ഒന്നിന് ഇസ്രായേലിനെതിരെ 200-ലധികം മിസൈലുകൾ തെഹ്റാൻ പ്രയോഗിച്ചിരുന്നു. ഇതിന് പ്രതികാരമായി ശനിയാഴ്ച പുലർച്ചെ ടെഹ്റാനടുത്തും പടിഞ്ഞാറൻ ഇറാനിലുമുള്ള മിസൈൽ ഫാക്ടറികളിലും മറ്റ് സൈറ്റുകളിലും ഇസ്രായേലി ജെറ്റുകളുടെ മൂന്ന് തരംഗങ്ങൾ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
Discussion about this post