നാഗ്പുര്‍: രാജ്യത്ത് ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ സമയമായിട്ടില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് മുന്‍ അധ്യക്ഷന്‍ ഇ ശ്രീധരന്. ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ ധൃതിപിടിക്കാതെ നിലവിലുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനാണ് റെയില്‍വെ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളും ട്രെയിനുകളുടെ വേഗവും യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളും റെയില്‍വെ വര്‍ധിപ്പിക്കണം. ബുള്ളറ്റ് ട്രെയിനുകള്‍ രാജ്യത്ത് ഓടിക്കാന്‍ എട്ടുമുതല്‍ പത്ത് വര്‍ഷംവരെ വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ മെട്രോറെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന ഒരു ചടങ്ങില്‍ ശ്രീധരന് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സംബന്ധിച്ച ചോദ്യത്തോടാണ് മെട്രോമാന് ശ്രീധരന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന കൂടിക്കാഴ്ചയിലാണ് 98,000 കോടിയുടെ പദ്ധതിക്ക് അന്തിമ രൂപമായത്.
ബുള്ളറ്റ് ട്രെയിന്‍ വരുന്നതോടെ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള ദൂരം എട്ടില്‍നിന്ന് മൂന്ന് മണിക്കൂറായി കുറയുമെന്നാണ് കരുതപ്പെടുന്നത്. 36 വര്‍ഷത്തോളം റെയില്‍വെയില്‍ ജോലിചെയ്തയാളാണ് ഇ.ശ്രീധരന്.
Discussion about this post