അഗൂട്ടി എന്നൊരു മൃഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ….. ? ഏന്താണ് ഈ മൃഗം എന്നല്ലേ…? മദ്ധ്യ തെക്കെ അമേരിക്കൻ മേഖലകളിൽ കാണപ്പെടുന്ന മൂഷികവർഗത്തിൽപെടുന്ന മൃഗമാണ് അഗൂട്ടി. ഗിനിപ്പന്നിയെ പോലെയാണ് ഇവ കാണപ്പെടുന്നത്. ഇവയുടെ ശരീരം എണ്ണമയമാണ്. കൂടാതെ ദുർഗന്ധമുള്ള ഒരു വസ്തുവുണ്ട്.
മുൻകാലുകളിൽ 5 വിരലുകളും പിൻകാലുകളിൽ 3 വിരലുകളുമുള്ളതാണ് അഗൂട്ടി. സുക്ഷിച്ചു നോക്കിയാൽ കാണാവുന്ന തരത്തിൽ ഒരു വാലും ഇതിനുണ്ട്. ഇതിന്റ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇവയുടെ പല്ലുകൾ ജീവിതകാലത്തുടനീളം വളർന്നുകൊണ്ടിരിക്കും എന്നതാണ്.
ഭക്ഷണം അധികമായാൽ ഇവയുടെ കൈയിലുള്ള നട്ടുകൾ മണ്ണിൽ നിക്ഷേപിക്കും. പിന്നീട് ഭക്ഷണം കിട്ടാതെ ആവുമ്പോൾ ഇവ തപ്പി എടുക്കുകയും ചെയ്യും. എന്നാൽ ചിലത് മറന്നു പോവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ വിത്തുകൾ മരങ്ങളായി മാറുകയും ചെയ്യും. ആമസോൺ മഴക്കാടുകളിലെ വൃക്ഷനിബിഢത നിലനിർത്തുന്നതിൽ അഗൂട്ടിക്കും പങ്കുണ്ട്. മഴക്കാടുകളുടെ കൃഷിക്കാരൻ എന്നാണ് ഈ ജീവിയെ അറിയപ്പെടുന്നത്.













Discussion about this post