ചെന്നൈ: ദ്രാവിഡ മോഡൽ എന്നും പറഞ്ഞ് തമിഴ് ജനതയെ പറ്റിക്കുകയാണ് ഡി എം കെ എന്ന് തുറന്നടിച്ച് വിജയ്. അദ്ദേഹത്തിന്റെ പാർട്ടിയായ ടി.വി.കെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും അഭിസംബോധന ചെയ്യവെയാണ് ഡി എം ക്കെതിരെ പാർട്ടി അധ്യക്ഷൻ കൂടിയായ വിജയ് കടന്നാക്രമണം നടത്തിയത്. ടി വി കെ റാലിക്ക് മുമ്പേ വിജയ് തന്റെ സുഹൃത്താണെന്ന് ഡി എം കെ നേതാവും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞതിന് ശേഷമാണു വിജയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത് എന്ന് ശ്രദ്ധേയമാണ്.
വിജയ് വർഷങ്ങളായി സുഹൃത്താണ്. കുട്ടിക്കാലം മുതൽ എനിക്ക് അവനെ അറിയാം. എൻ്റെ പ്രൊഡക്ഷൻ ഹൗസിൻ്റെ ആദ്യ സിനിമയിൽ അദ്ദേഹമായിരുന്നു അഭിനയിച്ചത്. തന്റെ പുതിയ സംരംഭത്തിൽ അദ്ദേഹത്തിന് വിജയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു എന്നാണ് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയത്.
അതേസമയം പ്രത്യയശാസ്ത്രപരമായി, ദ്രാവിഡ ദേശീയതയേയും തമിഴ് ദേശീയതയേയും വേര്‍തിരിച്ചു കാണുന്നത് ശരിയല്ല എന്ന് വിജയ് വ്യക്തമാക്കി. ഏതെങ്കിലും ഒരു പ്രത്യേക സ്വത്വത്തിലേക്ക് നാം നമ്മളെ ചുരുക്കരുത്. മതേതര സാമൂഹിക നീതിയാണ് നമ്മുടെ പ്രത്യയശാസ്ത്രം. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുകയെന്നും വിജയ് കൂട്ടിച്ചേർത്തു.
Discussion about this post