ബെർലിൻ: ആഗോള തലത്തിൽ തങ്ങളുടെ കമ്പനിയിലേക്ക് ലോക്കോ പയലറ്റ് ആയി ജോലി ചെയ്യാൻ ഇന്ത്യക്കാരെ വേണമെന്ന ആവശ്യവുമായി ജർമ്മനിയിലെ ഡൂഷെ ബാൺ (Deutshe Bahn) റെയിൽ കമ്പനി. തങ്ങളുടെ ലോകമാകെയുള്ള പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം. ഇന്ത്യൻ വിപണിയിൽ കൺസൾട്ടൻസി പ്രവർത്തനം നടത്താനുള്ള പദ്ധതിയുമായിട്ടാണ് കമ്പനി മുന്നോട്ട് പോകുന്നത്.
നിലവിൽ ജർമ്മനിയിൽ ലോക്കോ പൈലറ്റുമാരെ കിട്ടാൻ ബുദ്ധിമുട്ടാണെന്നും ഇന്ത്യയിൽ നിന്നുള്ള ആളുകളെ ആഗോള തലത്തിൽ തങ്ങളുടെ പദ്ധികളിൽ പങ്കാളികളാക്കാനാണ് ശ്രമമെന്നും കമ്പനി സിഇഒ നികോ വാർബനോഫ് വ്യക്തമാക്കിയിട്ടുണ്ട്. യു.പിയിലെ ഗാസിയാബാദിൽ നിന്നടക്കം ജീവനക്കാരെ കമ്പനിയിൽ നിയമിച്ചതായും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു
Discussion about this post