മധുരമൊക്കെ കഴിക്കാന്‍ വലിയ ആഗ്രഹം തോന്നുന്നുണ്ടോ? ചോക്ലേറ്റ് കണ്ടാല്‍ തന്നെ വായില്‍ കപ്പലോടാറുണ്ടോ? എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ തോന്നുന്നതെന്ന് വിചാരിച്ചിട്ടുണ്ടോ. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം പുറത്തുവിട്ടിരിക്കുകയാണ് വിദഗ്ധര്‍. ഇത് ശരീരത്തില്‍ മഗ്‌നീഷ്യം കുറഞ്ഞതിന്റെ സൂചനയാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളും അത്യാവശ്യമായി വേണ്ട ഒരു ഘടകമാണിത്. അസ്ഥികളുടേയും പേശികളുടേയും ആരോഗ്യത്തിനും ഇത് വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്.
ശരീരത്തില്‍ മഗ്നീഷ്യം കൃത്യമായ അളവില്‍ ലഭിച്ചില്ലെങ്കില്‍ എല്ലുകള്‍ക്ക് ബലക്കുറവ്, ശരീരത്തില്‍ കാത്സ്യം അടിഞ്ഞുകൂടുന്ന അവസ്ഥ എന്നിവയൊക്കെ സംഭവിക്കും. തലവേദന, ഛര്‍ദ്ദി, വിഷാദം, ഉത്കണ്ഠ, ക്ഷീണം എന്നിവയും ചിലപ്പോള്‍ മഗ്നീഷ്യത്തിന്റെ കുറവിനെയാകാം സൂചിപ്പിക്കുന്നത്. ശരീരത്തിന് ആവശ്യമായ മഗ്‌നീഷ്യം ലഭിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ അയണ്‍, കോപ്പര്‍, ഫൈബര്‍ തുടങ്ങിയവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.
നേന്ത്രപ്പഴം കഴിക്കുന്നതും വലിയ ഗുണം ചെയ്യും.ഇതില്‍ വലിയ അളവില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇലക്കറികളില്‍ ചീര കഴിക്കുന്നതും പതിവാക്കണം.കാരണം ചീര പലതരത്തിലുള്ള വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ്. കൂടാതെ മഗ്‌നീഷ്യവും ധാരാളമായുണ്ട്. അതിനാല്‍ ഇത് ഭക്ഷണത്തിലുള്‍പ്പെടുത്തണം.
Discussion about this post