ദീപാവലി സമ്മാനമായി ജിയോ. ദിവാലി ദമാക്ക അവതരിപ്പിച്ചിരിക്കുകയാണ് ജിയോഭാരത്. വെറും 699 രൂപയ്ക്ക് ജിയോഭാരത് 4 ജി ഫോണുകളാണ് ദീപീവലിക്ക് ജിയോ സമ്മാനമായി നൽകുന്നത്.
നിലവിൽ 999 രൂപയ്ക്ക് കിട്ടുന്ന ഫോണുകളാണ് വെറും 699 രൂപയ്ക്ക് നൽകുന്നത്. കുറച്ചുകാലത്തേക്ക് മാത്രമാണ് ഓഫർ. ഈ ഫോണുകൾക്കായി റിലയൻസ് ജിയോ പ്രത്യേക റീചാർജ് പാക്കേജ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നതാണ് മറ്റൊരു പ്രധാന ആകർഷണം. ഉയർന്ന റീചാർജ് ചിലവ് കീശ ചോർത്തുന്നവർക്ക് മികച്ച അവസരമാണ് ഈ ഫോണുകൾ.
ജിയോയുടെ 123 രൂപയുടെ പ്രതിമാസ പ്ലാനിൽ ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നത്. പരിധിയില്ലാത്ത വോയ്സ് കോളുകൾ, പ്രതിമാസം 14 ജിബി ഡാറ്റ, 455 ലധികം ലൈവ് ടിവിചാനലുകൾ, മൂവി പ്രീമിയറുകൾ, വീഡിയോ ഷോകൾ, ലൈവ് സ്പോർട്സ്, ജിയോസിനിമയിൽ നിന്നുള്ള ഹൈലൈറ്റ്സ്, ഡിജിറ്റൽ പേമെന്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ 123 രൂപയുടെ പ്ലാനിൽ ലഭ്യമാകും.
മറ്റ് ഫീച്ചർ ഫോണുകളിലെ അടിസ്ഥാന പ്ലാനുമായി തരതമ്യം ചെയ്യുമ്പോൾ ജിയോഭാരത് പ്ലാനിലൂടെ ഉപയോക്താവിന് 40 ശതമാനം ലാഭമാണ് ലഭിക്കുന്നത്. 199 രൂപയിലാണ് മറ്റ് സേവനദാതാക്കളുടെ ഫീച്ചർ ഫോൺ പ്ലാനുകൾ ആരംഭിക്കുന്നത്. അതിനാൽ ജിയോഭാരത് ഉപയോക്താവിന് പ്രതിമാസം 76 രൂപ ലാഭിക്കാം.










Discussion about this post