അമിതമായി മദ്യപിക്കുന്നവരില്‍ ഓരോരുത്തരിലും മദ്യം പ്രവര്‍ത്തിക്കുന്നത് വ്യത്യസ്തമായാണ്. പ്രശ്‌നമുണ്ടാക്കുന്നവരും ശാന്തസ്വഭാവികളുമുണ്ടെങ്കിലും ചിലര്‍ പരിസരബോധം അപ്പാടെ നഷ്ടമാകുന്ന തരക്കാരായിരിക്കും. എന്താണ് ഇങ്ങനെ വരാനുള്ള കാരണമെന്നും അതിനെ എങ്ങനെ മറികടക്കാമെന്നുമാണ് ഇപ്പോള്‍ വിദഗ്ധര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
‘ഹാംഗ്സൈറ്റി’ എന്ന് ഗവേഷകര്‍ വിളിക്കുന്ന അവസ്ഥയാണിത്. ഹാംഗ്ഓവറിനെ തുടര്‍ന്നുണ്ടാകുന്ന ആശങ്ക എന്ന് തന്നെ അര്‍ത്ഥം. കുടിയന്മാരായ 22 ശതമാനം ആളുകള്‍ക്കും പിറ്റേന്ന് ഹാംഗ്സൈറ്റി ഉണ്ടാകാറുണ്ട്. എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്നതിന് രണ്ട് കാരണമാണുള്ളത്. അതിലൊന്ന് നിലവില്‍ ആശങ്ക പ്രശ്നമുള്ളവര്‍ക്ക് അത് ഒന്നുകൂടി അധികമാകാന്‍ ഹാംഗ്സൈറ്റി കാരണമാകും. മറ്റ് ചിലരില്‍ മദ്യപിച്ച അവസ്ഥയില്‍ തങ്ങള്‍ പറഞ്ഞതെന്തെന്നോ ചെയ്തതെന്തെന്നോ ഓര്‍മ്മിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഹാംഗ്സൈറ്റി വരാം. ഗവേഷകര്‍ ഈ രണ്ട് കാര്യങ്ങളാണ് ഹാംഗ്സൈറ്റിക്ക് കാരണമായി കൂടുതല്‍ പറയുന്നത്. ഈ അവസ്ഥ മാറാന്‍ ചിലര്‍ നിരന്തരം മദ്യപാനികളായി മാറാറുണ്ട്.
ഓര്‍മ്മ ലഭിക്കാത്ത അവസ്ഥ അല്‍പ്പം ഗുരുതരമാണ്. അങ്ങനെയുള്ളവര്‍ മദ്യത്തിന്റെ അളവ് കുറയ്ക്കുക തന്നെ ചെയ്യണം കാരണം
തുടര്‍ച്ചയായ മദ്യപാനം ഹാംഗ്സൈറ്റി പ്രശ്‌നങ്ങളെ ഒന്നുകൂടി മോശമാക്കുകയേ ഉള്ളൂ. ഒപ്പം ധാരാളം വെള്ളംകുടിക്കുകയും ലഘുവായി ഭക്ഷണം കഴിക്കുകയും ചെയ്ത് വിശ്രമിച്ചാല്‍ പതിയെ ഹാംഗ്സൈറ്റി വിട്ടുമാറും. മദ്യത്തോടൊപ്പം മറ്റ് ലഹരികള്‍ ഉപയോഗിക്കാതെയിരിക്കാനും ശ്രദ്ധിക്കണം.
Discussion about this post