ന്യൂഡൽഹി : 70 വയസ്സിന് മുകളിലുള്ളവർക്ക് കൈതാങ്ങായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ മുൻനിര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ 70 കഴിഞ്ഞ എല്ലാവരെയും ഉൾപ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നാള തുടക്കം കുറിക്കും.
70 വയസും അതിൽ കൂടുതലുമുള്ള ഓരോ വ്യക്തിക്കും ആയുഷ്മാൻ കാർഡ് ലഭിക്കാൻ അർഹതയുണ്ട്. വിപുലീകരിച്ച പദ്ധതി ലഭിച്ചുകഴിഞ്ഞാൽ AB PMJAY എംപാനൽ ചെയ്ത ഏതെങ്കിലും ആശുപത്രികളിൽ 5 ലക്ഷം രൂപ വരെ സൗജന്യ ചിത്സ ലഭിക്കും.
നിലവിൽ ഡൽഹി, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവയൊഴികെ 33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ആധാർ കാർഡ് പ്രകാരം 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും ഈ സ്‌കീമിന് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് ഉറവിടം അറിയിച്ചു.
ഇതിനു പുറമേ 12,850 കോടി രൂപയുടെ വികസന പദ്ധതികൾ നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.ഇന്ത്യയുടെ ആദ്യത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി മോദി ദേശീയ തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും. പഞ്ചകർമ്മ ആശുപത്രി, ഔഷധ നിർമാണത്തിനുള്ള ആയുർവേദ ഫാർമസി, സ്പോർട്സ് മെഡിസിൻ യൂണിറ്റ്, സെൻട്രൽ ലൈബ്രറി, ഐടി, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്റർ, 500 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മധ്യപ്രദേശിലെ മന്ദ്സൗർ, നീമുച്ച്, സിയോനി എന്നിവിടങ്ങളിലെ മൂന്ന് മെഡിക്കൽ കോളേജുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ, ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ, പശ്ചിമ ബംഗാളിലെ കല്യാണി, ബീഹാറിലെ പട്‌ന, ഉത്തർപ്രദേശിലെ ഗോരഖ്പൂർ, മധ്യപ്രദേശിലെ ഭോപ്പാൽ, അസമിലെ ഗുവാഹത്തി, ന്യൂഡൽഹി എന്നിവിടങ്ങളിലെ വിവിധ എയിംസുകളിലെ സൗകര്യങ്ങളും സേവന വിപുലീകരണങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ജൻ ഔഷധി കേന്ദ്രവും ഇതിൽ ഉൾപ്പെടും.
Discussion about this post