പൊണ്ണത്തടി കുറയ്ക്കാനും പോഷകക്കുറവ് പരിഹരിക്കാനും ഇങ്ങനെ നൂറു നൂറു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പണവും സമയവും കളയുന്നവരാണ് ഇന്നത്തെ യുവതലമുറയില്‍ അധികം പേരും. എന്നാല്‍ ഇതിനെല്ലാം ഒന്നിച്ച് പരിഹാരം കണ്ടാലോ. അതും ഒരു ഭക്ഷ്യവസ്തു കൊണ്ട്.
ഈ ഉറപ്പാണ് കറുത്ത ബീന്‍സ് നമുക്ക് നല്‍കുന്നത്. വളരെ ആരോഗ്യഗുണങ്ങളുള്ള ഈ ബീന്‍സ് വളരെപ്പെട്ടെന്ന് ഫലം നല്‍കുന്ന ഒന്നുകൂടിയാണ്. എന്തൊക്കെയാണ് ഈ ബീന്‍സിന്റെ ഗുണങ്ങള്‍ എന്നു നോക്കാം.
നാരുകളാല്‍ സമൃദ്ധം. നാരുകള്‍ കൊണ്ട് സമൃദ്ധമാണ് ഈ ബീന്‍സ്. ഇത് ഭക്ഷിക്കുന്നത് ദിവസം മുഴുവന്‍ വിശപ്പ് മാറി നില്‍ക്കുന്നതിന് സഹായിക്കും.
പ്രോട്ടീന്‍
പോഷക സമൃദ്ധമായ ഈ ബീന്‍സിന് കലോറി മൂല്യം വളരെക്കുറവാണ്. ഇത് പേശികള്‍ക്ക് വളര്‍ച്ചയുണ്ടാകുന്നതിനും മെറ്റാബോളിസം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഇത് കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ദഹനത്തെ സഹായിക്കുന്നു
ശരീരം ഭാരം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ദഹനപ്രക്രിയ നടക്കുന്നതിനും ഈ ബീന്‍സുകള്‍ സഹായിക്കുന്നു, അതിനാല്‍ തന്നെ ശരീരത്തിന്റെ പൊണ്ണത്തടി കുറയ്ക്കാനും ഇത് വലിയ സഹായകരമാണ്.
Discussion about this post