പാരീസ്: പോയ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി സ്വന്തമാക്കി. സിറ്റിയുടെ സ്‌പാനിഷ് മദ്ധ്യനിര താരമാണ് 28കാരനാണ് റോഡ്രി. റയൽ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിംഗാം എന്നിവരെ പിന്നിലാക്കിയാണ് റോഡ്രിയുടെ പുരസ്‌കാര നേട്ടം.
അതേസമയം വനിതാ ബാലോൺ ഡി ഓർ പുരസ്‌കാരം തുടർച്ചയായ രണ്ടാം തവണയും സ്‌പാനിഷ് താരം എയ്‌റ്റാന ബോൺമാറ്റിന് ലഭിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ പാരീസില്‍നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. വർഷങ്ങൾക്ക് ശേഷം സൂപർ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഇല്ലാത്ത ബാലണ്‍ദ്യോര്‍ പുരസ്‌കാരം എന്ന പ്രേത്യേകതയും ഇത്തവണ ഉണ്ടായിരിന്നു. 2004 മുതൽ കഴിഞ്ഞ 20 വര്ഷങ്ങളായി ഇവരിൽ ആരെങ്കിലും ഒരാൾ, ഭൂരിഭാഗം സമയത്തും രണ്ടു പേരും ബാലണ്‍ദ്യോര്‍ മത്സരങ്ങൾക്ക് ഉണ്ടാകുമായിരുന്നു. അത് മാത്രമല്ല, കഴിഞ്ഞ രണ്ടു ദശകങ്ങളായി ഇവരിൽ ആർക്ക് എന്നതിലേക്ക് ചുരുങ്ങിയിരിന്നു ബാലണ്‍ദ്യോര്‍ മത്സരത്തിന്റെ ഫലം.
ഈ രണ്ട് ഫുട്ബോൾ ഐക്കണുകളും കഴിഞ്ഞ 16 ബാലൺ ഡി ഓർ അവാർഡുകളിൽ 13 എണ്ണവും പങ്കിട്ടു; 8 എണ്ണം അർജൻ്റീനിയൻ താരത്തിന് ലഭിച്ചപ്പോൾ അഞ്ചെണ്ണം റൊണാൾഡോ സ്വന്തമാക്കി.
സമകാലീന ഫുട്ബോളിലെ മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായ റോഡ്രി യൂറോകപ്പില്‍ സ്പാനിഷ് ടീമിനായും ക്ലബ്ബ് ഫുട്ബോളില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്കായും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചിരിന്നു . യൂറോ കപ്പിലെ മികച്ച താരവുമായിരുന്നു.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ നാലാം പ്രീമിയർ ലീഗ് കിരീട വിജയത്തിൽ റോഡ്രിയുടെ അസാധാരണ പ്രകടനങ്ങൾ ശ്രദ്ധേയമായിരുന്നു . ഇക്കൊല്ലത്തെ യൂറോപ്യൻ ചാമ്പ്യഷിപ്പിലും മികച്ച താരമായി റോഡ്രി തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത് . 1990ൽ ലോതർ മത്തൗസിന് ശേഷം ബാലോൺ ഡി ഓർ നേടുന്ന ആദ്യത്തെ ഡിഫൻസീവ് മിഡ്ഫീൽഡറാണ് റോഡ്രി
Discussion about this post