ന്യൂഡൽഹി : ഡൽഹി വഖഫ് ബോർഡ് കേസിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം നേരിടുന്ന ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. 36 കോടി രൂപയ്ക്ക് ഓഖ്‌ല മേഖലയിൽ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്.
കേസിലെ അനുബന്ധ കുറ്റപത്രം ആണ് ഇഡി ഇപ്പോൾ സമർപ്പിച്ചിട്ടുള്ളത്. 110 പേജുള്ള അനുബന്ധ കുറ്റപത്രം അനുസരിച്ച് ഡൽഹി വഖഫ് ബോർഡിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മറിയം സിദ്ദിഖിയെയും പ്രതിയാക്കിയിട്ടുണ്ട് . ഇതുമായി ബന്ധപ്പെട്ട കേസ് നവംബർ നാലിന് കോടതി പരിഗണിച്ചേക്കും എന്നാണ് സൂചന.
2016-ൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആണ് ഡൽഹി വഖഫ് ബോർഡിലെ ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. വ്യാപകമായി ക്രമക്കേടുകൾ നടന്നിരുന്ന കാലത്ത് ഡൽഹി വഖഫ് ബോർഡ് ചെയർമാൻ ആയിരുന്നു എഎപി എംഎൽഎ അമാനത്തുള്ള ഖാൻ. ഇക്കഴിഞ്ഞ സെപ്റ്റംബർ രണ്ടിനാണ് അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തത്.
Discussion about this post