ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ബുധനാഴ്ച വൈകുന്നേരം ദീപാവലി ആഘോഷിച്ച് സൈനികർ. ദേശീയ വാർത്താ ഏജൻസി പുറത്തു വിട്ട വാർത്തയിൽ സൈനികർ പൂജ ചെയ്യുന്നതും, പാട്ടു പാടുന്നതും പടക്കങ്ങൾ പൊട്ടിക്കുന്നതും കാണാമായിരുന്നു.
ഞങ്ങളെല്ലാവരും സ്വന്തം കുടുംബങ്ങളിൽ നിന്നും വളരെയകലെയാണ്. എന്നാൽ ഞങ്ങളുടെ രണ്ടാമത്തെ കുടുംബം സൈന്യമാണ്. ആ കുടുംബത്തോടൊപ്പമാണ് ഞങ്ങൾ ഇപ്പോൾ ദീപാവലി ആഘോഷിക്കുന്നത്. ഒരു സൈനികൻ ഏജൻസിയോട് പറഞ്ഞു.
ഞങ്ങൾ ഇവിടെയുണ്ട്. നിങ്ങളുടെ അതിർത്തി കാക്കാൻ ഇന്ത്യൻ പട്ടാളമുണ്ട്. അതിനാൽ തന്നെ ഒന്നുകൊണ്ടും പേടിക്കേണ്ടെന്ന് എൻ്റെ നാട്ടുകാരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു . ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്ത് നിന്നും നിന്നുള്ള എല്ലാവർക്കും ദീപാവലി ആശംസകൾ. അദ്ദേഹം കൂട്ടിച്ചേർത്തു.
സൈന്യം ഇവിടെയുണ്ട്, നിങ്ങൾ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കൂ എന്നായിരുന്നു ഭൂരിഭാഗം സൈനികരും വാർത്താ ഏജൻസിയോട് പറഞ്ഞത്. ഞങ്ങൾ കുടുംബത്തിൽ നിന്നും വളരെ ദൂരെയാണ്, തീർച്ചയായും അവരെ മിസ് ചെയ്യുന്നുണ്ട്. എന്നാൽ ഇത് ഞങ്ങളുടെ രണ്ടാമത്തെ കുടുംബമാണ് . അത് കൊണ്ട് തന്നെ നിങ്ങൾ കുടുംബമായി ദീപാവലി ആഘോഷിക്കൂ. സൈന്യം ഇവിടെയുണ്ട്.
ഒക്ടോബർ 31 ന്, ധന്തേരാസിൽ ആഘോഷങ്ങൾ ആരംഭിക്കുന്നതോടെ രാജ്യം ദീപാവലി കൊണ്ടാടാൻ ഒരുങ്ങുകയാണ് ഒരുങ്ങുകയാണ്. ‘വെളിച്ചങ്ങളുടെ ഉത്സവം’ എന്നറിയപ്പെടുന്ന ദീപാവലി, ഇരുട്ടിൻ്റെ മേൽ വെളിച്ചത്തിൻ്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തെയാണ് നമ്മെ ഓർമിപ്പിക്കുന്നത്.
Discussion about this post