തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും വിലക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്. ഈ നിർദ്ദേശം നൽകി കൊണ്ടുള്ള സർക്കുലറും
ഭരണപരിഷ്കാര വകുപ്പ് പുറത്തിറക്കി. ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്കും സർക്കാർ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി, ഓഫീസ് പ്രവർത്തനത്തിന് തടസമാവുന്നതിനാലാണ് നടപടി.
ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും സർവീസ് സംഘടനകൾക്ക് സാംസ്കാരിക കൂട്ടായ്മകളുണ്ട്. അവ കലാപരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ട്. ഉച്ചഭക്ഷണ സമയത്താണ് സാധാരണ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്. പലപ്പോഴും ഇതിന്റെ സമയം അതിക്രമിച്ചു പോകുന്നത് ഓഫീസ് പ്രവർത്തനത്തെ ബാധിക്കുമെന്ന് പല സംഘടനകളും രഹസ്യമായി സമ്മതിക്കുന്ന കാര്യമാണ്. മാത്രമല്ല ഗ്രൂപ്പുകൾ ഒന്നിച്ചുള്ള ഉച്ചഭക്ഷണവും യാത്രകളും സംഘടിപ്പിക്കുന്നതും ജോലികൾ വൈകിപ്പിക്കുന്നതായി ആക്ഷേപമുണ്ട്. ഈ കാരണങ്ങൾ കൊണ്ടാണ് സർക്കുലർ ഇറക്കിയതെന്നാണ് നിലവിൽ വിശദീകരണം.
Discussion about this post