തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത. ഇന്ന് മുതൽ നവംബർ മൂന്ന് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഞ്ഞ അലർട്ട്
1.10.2024 തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ഇടുക്കി , പാലക്കാട് , മലപ്പുറം
2.10. 2024 തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട ,കോട്ടയം ഇടുക്കി പാലക്കാട്
3.10 . 2024 തൃശ്ശൂർ , പാലക്കാട് , കോഴിക്കോട് , വയനാട്












