ജോധ്പൂർ : 50 കാരിയുടെ മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. രണ്ട് ദിവസമായി കണാനില്ലായിരുന്നു . ജോധ്പൂർ സ്വദേശിനിയായ അനിത ചൗധരിയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് സ്ത്രീയുടെ കഷ്ണങ്ങളാക്കിയ മൃതദേഹം കണ്ടെത്തിയത്. പഴയ കുടുംബ സുഹൃത്ത് കൊലപ്പെടുത്തിയതായാണ് വിവരം. ജോധ്പൂരിൽ ബ്യൂട്ടിപാർലർ നടത്തി വരുകയായിരുന്നു അനിത.
ഒക്ടോബർ 27 ന് ഉച്ചയോടെ അനിത പാർലർ പൂട്ടി വീട്ടിലേക്ക് മടങ്ങിയതായാണ് വിവരം. രാത്രിയായിട്ടും ഇവർ വീട്ടിലെത്താത്തിനെ തുടർന്ന് ഭർത്താവ് പോലീസിൽ പാരതി നൽകുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് സുഹൃത്തിന്റെ അടുത്തേക്ക് അന്വേഷണം എത്തിയത്. അനിതയുടെ മൊബൈൽ ഫോണിന്റെ ലൊക്കേഷനും കോൾ ചെയ്തതിന്റെ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് സുഹൃത്തായ ഗുൽ മുഹമ്മദിനെ സംശയം തോന്നിയത്.
ഗുൽ മുഹമ്മദിന്റെ ഭാര്യയെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം വീടിന് പിന്നിലുള്ള പുരയിടത്തിൽ കുഴിച്ചുമൂടിയെന്ന് അറിയാൻ സാധിച്ചത്. മൃതദേഹം ആറ് കഷ്ണങ്ങളായ തരത്തിലാണ് കണ്ടെത്തിയത്. എന്നാൽ മുഖ്യ പ്രതി ഗുൽ മുഹമ്മദ് ഒളിവിലാണ്. അയാൾക്കായി അന്വേഷണം നടത്തി വരികയാണ് എന്ന് പോലീസ് പറഞ്ഞു. എന്തിനാണ് കൊന്നത് എന്നുള്ള വിവരങ്ങളും അന്വേഷിച്ചു വരികയാണ് എന്നും പോലീസ് കൂട്ടിച്ചേർത്തു.
Discussion about this post