ന്യൂഡൽഹി : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അടുത്ത വർഷവും ഉയർന്ന വളർച്ച കൈവരിക്കുമെന്ന് ആർബിഐ റിപ്പോർട്ട്. പ്രതികൂലവും അസ്ഥിരവുമായ ബാഹ്യ സാഹചര്യങ്ങൾക്കിടയിലും ശക്തമായ ആഭ്യന്തര ഉപഭോഗവും നിക്ഷേപവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉയർന്ന വളർച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആർബിഐ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ടിന്റെ ഏറ്റവും പുതിയ പതിപ്പിലെ ആമുഖത്തിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
ആഗോള സാമ്പത്തിക പശ്ചാത്തലത്തിൽ അനിശ്ചിതത്വവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യമാണ് ഉള്ളതെന്ന് ആർബിഐ റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ ശക്തമായ ആഭ്യന്തര ആവശ്യം, അനുകൂലമായ പണപ്പെരുപ്പം, വിവേകപൂർണ്ണമായ മാക്രോ ഇക്കണോമിക് നയങ്ങൾ എന്നിവയുടെ പിന്തുണയോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച നിലനിർത്തുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശക്തമായ വളർച്ച, അനുകൂലമായ പണപ്പെരുപ്പം, ധനകാര്യ, ധനകാര്യേതര സ്ഥാപനങ്ങളുടെ ആരോഗ്യകരമായ ബാലൻസ് ഷീറ്റുകൾ, ഗണ്യമായ ബഫറുകൾ, വിവേകപൂർണ്ണമായ നയ പരിഷ്കാരങ്ങൾ എന്നിവ ഇന്ത്യയുടെ വളർച്ചയ്ക്ക് കരുത്ത് പകരും എന്നാണ് ആർബിഐ വ്യക്തമാക്കുന്നത്.












Discussion about this post