ന്യൂഡൽഹി : വേദനസംഹാരിയായ നിമെസുലൈഡിന്റെ 100 മില്ലിഗ്രാമിൽ കൂടുതൽ അടങ്ങിയിട്ടുള്ള എല്ലാ ഓറൽ ഫോർമുലേഷനുകളുടെയും നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ കേന്ദ്ര സർക്കാർ നിരോധിച്ചു. ഈ വേദനസംഹാരി 100 മില്ലിഗ്രാമിൽ കൂടുതൽ കഴിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡുമായി കൂടിയാലോചിച്ച ശേഷം, 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിലെ സെക്ഷൻ 26A പ്രകാരം ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നിരോധനം.
പ്രസ്തുത മരുന്നിന് പകരം മറ്റ് സുരക്ഷിതമായ ബദലുകൾ ലഭ്യമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഈ നടപടി ആവശ്യമാണെന്നും മരുന്നുകളുടെ ഉപയോഗത്തിൽ ഉണ്ടാകാവുന്ന അപകടങ്ങൾ തടയുന്നതിനാണ് ഇത് സ്വീകരിച്ചിരിക്കുന്നതെന്നും സർക്കാർ അറിയിച്ചു. നേരത്തെ 1945-ലെ ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമങ്ങളിൽ ആരോഗ്യ മന്ത്രാലയം ഒരു കരട് ഭേദഗതി പുറപ്പെടുവിച്ചിരുന്നു, പൊതുജനങ്ങളിൽ നിന്ന് എതിർപ്പുകളും നിർദ്ദേശങ്ങളും തേടിയിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ ലഭിച്ച നിർദ്ദേശങ്ങൾ പരിഗണിച്ച ശേഷമാണ് ഇപ്പോൾ സർക്കാർ ഈ അന്തിമ തീരുമാനം സ്വീകരിച്ചിരിക്കുന്നത്.











Discussion about this post