അയോധ്യ: ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ രാംലല്ല പ്രതിഷ്ഠയുടെ വാർഷികമായ പ്രതിഷ്ഠാ ദ്വാദശി അയോധ്യയിൽ അതിവിശിഷ്ടമായ ചടങ്ങുകളോടെ ആഘോഷിച്ചു. പുണ്യദിനമായ ഇന്ന് രാവിലെ പ്രഭു ശ്രീരാംലല്ലയ്ക്ക് പഞ്ചാമൃത അഭിഷേകവും തുടർന്ന് അതീവ സുന്ദരമായ ദിവ്യാലങ്കാരവും നടന്നു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങുകളിൽ മുഖ്യാതിഥികളായി പങ്കെടുത്തു. ക്ഷേത്ര സമുച്ചയത്തിലെ കുബേർ ടിലയിലെത്തിയ ഇരുവരും കുബരേശ്വർ മഹാദേവന് പ്രത്യേക അഭിഷേകം നടത്തുകയും പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു.
അയോധ്യയുടെ ദിവ്യത്വവും പ്രൗഢിയും വരുംകാലങ്ങളിലും മാറ്റമില്ലാതെ നിലനിർത്താൻ ഓരോ സനാതന ധർമ്മ വിശ്വാസിയും മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങിൽ ആഹ്വാനം ചെയ്തു. “ഇതൊരു അവസാനമല്ല, മറിച്ച് ഒരു പുതിയ യാത്രയുടെ തുടക്കമാണ്. ഭഗവാൻ ശ്രീരാമന്റെ മൂല്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ നാം തയ്യാറാകണം,” അദ്ദേഹം പറഞ്ഞു.
ക്ഷേത്ര പരിസരത്തുള്ള ശ്രീ മാതാ അന്നപൂർണാ ദേവി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ധർമ്മ ധ്വജം ഉയർത്തി. ചടങ്ങുകൾക്ക് ശേഷം ക്ഷേത്ര സമുച്ചയം മുഴുവൻ ചുറ്റിക്കണ്ട വിശിഷ്ടാതിഥികൾ, അവിടെ ഒത്തുകൂടിയ സന്യാസി ശ്രേഷ്ഠർ, ട്രസ്റ്റ് ഭാരവാഹികൾ, അയോധ്യയിലെ ജനങ്ങൾ എന്നിവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.ഭക്തിയും ആത്മീയതയും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങുകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭക്തരും സാക്ഷികളായി











Discussion about this post