അയോധ്യ: ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രതിഷ്ഠാ ദ്വാദശി ആഘോഷങ്ങൾ നടന്നു. പുണ്യ ചടങ്ങുകളിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്തു. പൂജ്യരായ സന്യാസിമാരുടെയും ധർമ്മാചാര്യന്മാരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങുകൾ ഭക്തർക്ക് ആത്മീയ അനുഭൂതിയായി.
അയോധ്യയുടെ മഹിമ കാത്തുസൂക്ഷിക്കണം. അയോധ്യയുടെ ദിവ്യത്വവും പ്രൗഢിയും വരുംകാലങ്ങളിലും മാറ്റമില്ലാതെ നിലനിർത്താൻ ഓരോ സനാതന ധർമ്മ വിശ്വാസിയും മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങിൽ ആഹ്വാനം ചെയ്തു. “ഇതൊരു അവസാനമല്ല, മറിച്ച് ഒരു പുതിയ യാത്രയുടെ തുടക്കമാണ്. ഭഗവാൻ ശ്രീരാമന്റെ മൂല്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ നാം തയ്യാറാകണം,” അദ്ദേഹം പറഞ്ഞു.
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെയും ചടങ്ങിൽ സംബന്ധിച്ച ആയിരക്കണക്കിന് രാമഭക്തരെയും വിശിഷ്ടാതിഥികൾ അഭിനന്ദിച്ചു. വരാനിരിക്കുന്ന 2026-ാം വർഷം എല്ലാവരുടെയും ജീവിതത്തിൽ ഐശ്വര്യവും മംഗളവും നൽകട്ടെ എന്ന് കൗശല്യാനന്ദനോട് പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ രാംലല്ലയ്ക്ക് നടന്ന വിശേഷാൽ പഞ്ചാമൃത അഭിഷേകത്തിലും കുബേർ ടിലയിലെ ആരാധനയിലും പങ്കെടുത്ത ശേഷമാണ് ഇരുവരും സദസ്സിനെ അഭിസംബോധന ചെയ്തത്.











Discussion about this post