വർഷങ്ങളായി എം.എസ്. ധോണിയെക്കുറിച്ച് നമ്മൾ പറഞ്ഞ് കേട്ട ഒരു കഥ ആയിരുന്നു, അദ്ദേഹം ദിവസവും അഞ്ച് ലിറ്റർ പാൽ കുടിക്കുന്നു എന്നത്. ഒരു മനുഷ്യൻ ഒരു ദിവസം എങ്ങനെയാണ് ഇത്രയധികം പാൽ കുടിക്കുക? എന്നതായിരുന്നു അന്ന് തന്നെ നമ്മൾ ചിന്തിച്ച ഒരു കാര്യം. കുറച്ചുനാൾ മുമ്പ് ഒരു പ്രമോഷണൽ പരിപാടിയിൽ, ചെന്നൈ സൂപ്പർ കിംഗ്സ് (സി.എസ്.കെ) ക്യാപ്റ്റനോട് തന്നെക്കുറിച്ച് കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രമായ കിംവദന്തിയെക്കുറിച്ച് ചോദിച്ചു.
“ഞാൻ ഒരു ദിവസം 5 ലിറ്റർ പാൽ കുടിക്കും” എന്നുള്ള കഥയാണ് തന്നെ ഞെട്ടിച്ച വിചിത്രമായ കിംവദന്തി എന്ന് ധോണി പറഞ്ഞു. എന്തായിരുന്നു ആ കഥക്ക് പിന്നിൽ ഉള്ള സത്യം എന്നും ധോണി വെളിപ്പെടുത്തി. “ഞാൻ ദിവസം മുഴുവൻ ഒരു ലിറ്റർ പാൽ കുടിച്ചിരുന്നു, പക്ഷേ നാല് ലിറ്റർ – അത് ആർക്കും പറ്റില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും ധോണിയുടെ ഈ 5 ലിറ്റർ പാലുകുടി കഥ ഒരു സമയത്ത് ഏവരും വിശ്വസിച്ച ഒരു തലമുറയെ മുഴുവൻ അതിശയിപ്പിച്ച ഒന്നായിരുന്നു. സിദ്ധു അമ്പയറിന്റെ തല തല്ലി പൊളിച്ചെന്നും, ജയസൂര്യയുടെ ബാറ്റിൽ സ്പ്രിങ് ഉണ്ടെന്നും അത് അമ്പയർ ഗ്രൗണ്ടിൽ വെച്ച് കണ്ടെന്നും ഉൾപ്പടെ ഉള്ള കഥകൾ വിശ്വസിച്ചത് പോലെ ഒന്നായി ഇതും.
എന്തായാലും നിലവിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായി കളിക്കുന്ന ധോണി വരുന്ന സീസണിൽ കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ തീരുമാനം ആയിട്ടില്ല. അത് സംബന്ധിച്ചുള്ള അപ്ഡേറ്റ് വരും മാസങ്ങളിൽ ആരാധകർക്ക് അറിയാൻ സാധിക്കും. ധോണിക്ക് പകരക്കാരൻ എന്ന നിലയിൽ രാജസ്ഥാനിൽ നിന്ന് സഞ്ജു സാംസണെ ചെന്നൈ ട്രേഡ് ഓപ്ഷൻ ആയി പരിഗണിക്കുന്നുണ്ട് എന്ന വാർത്തകളും വന്നിരുന്നു.













Discussion about this post