2017-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് സുകുമാരൻ ചിത്രം ‘ആദം ജോൺ’ നമ്മളെ ത്രില്ലടിപ്പിച്ച ഒരു ചിത്രമായിരുന്നു. ചിത്രത്തിൽ നായകനായ ആദം ജോൺ പോത്തൻ (പൃഥ്വിരാജ്) പ്ലാന്ററായ ഒരു സമ്പന്നനാണ്. വർഷങ്ങൾക്ക് ശേഷം തന്റെ സഹോദരനെ കാണാൻ അദ്ദേഹം സ്കോട്ട്ലൻഡിലേക്ക് പോകുന്നു. അവിടെ വെച്ച് താൻ ഒരിക്കൽ അനിയന്റെ കൈയിൽ ഏൽപ്പിച്ച മകളെ അജ്ഞാതരായ ഒരു സംഘത്താൽ തട്ടിക്കൊണ്ടുപോകപ്പെട്ട വിവരം ആദം അറിയുന്നു. സാത്താൻ സേവകർ ഉൾപ്പെട്ട ഒരു നിഗൂഢ സംഘമാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയുന്ന ആദം, തന്റെ മകളെ രക്ഷിക്കാൻ നടത്തുന്ന പോരാട്ടവും അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം.
സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് സ്കോട്ട്ലൻഡിലാണ്. അവിടുത്തെ മനോഹരമായ കാഴ്ചകൾ ഒപ്പിയെടുത്തിട്ടുണ്ടെങ്കിലും അല്പം ‘ഡാർക്ക്’ ആയ മൂഡ് സിനിമ കാണുന്ന പ്രേക്ഷനെയും അതിലേക്ക് കൂടുതൽ ഇഴകിച്ചേർക്കുന്നു. അടുത്ത നിമിഷം എന്തോ വലുത് സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ ഇത് അവരിൽ ഉണ്ടാക്കുകയും ചെയ്യുന്നു. കുട്ടിയെ തപ്പിയുള്ള ആദം നടത്തുന്ന അന്വേഷണത്തിൽ അയാളെ സഹായിക്കുന്നത് കൂട്ടുകാരൻ സിറിയക് ആണ്. സിനിമയുടെ വളരെ നിർണായക പോയിന്റിൽ സിറിയകിന് തോന്നുന്ന ഒരു സംശയമാണ് സിനിമയിൽ വലിയ വഴിത്തിരിവുണ്ടാക്കുന്നതും.
അയാളുടെ അമ്മ നാട്ടിൽ നിന്ന് വന്ന ശേഷം ആദത്തിന്റെ കുടുംബത്തിൽ സംഭവിച്ച ദുരന്തം അറിയുന്നതും അവിടെ ചെന്ന് അവരെയൊക്കെ കാണാൻ വാശി പിടിക്കുന്നു. അമ്മയുടെ നിർബന്ധം സഹിക്കവയ്യാതെ അവരെ അവിടെ കൊണ്ട് പോയപ്പോൾ ആണ് അയാൾ അസ്വസ്ഥനാകുന്ന സിനിമയിലെ ട്വിസ്റ്റ് വരുന്നത്. കെപിഎസി ലളിത എന്ന അതുല്യ കലാകാരിയുടെ റേഞ്ച് നമുക്ക് ആ സംഭാഷണങ്ങളിൽ കാണാൻ സാധിക്കും. ആരാണ് കുഞ്ഞിനെ തട്ടികൊണ്ട് പോയതിന്റെ പിന്നിൽ എന്നതിന് ഒരു ക്ലൂവും ഇല്ലാതിരുന്ന നമ്മൾ പ്രേക്ഷകരെ പോലും അവർ മനസിലാക്കി തരും ആരാണ് ഇതിന്റെ ഒകെ പിന്നിലെ പ്രധാന കാരണമെന്ന്.
സംഭാഷണത്തിലേക്ക് വരാം:
ആദത്തിന്റെ, സഹോദരനും( രാഹുൽ മാധവ്- ഉണ്ണി) ഭാര്യയും( ഭാവന- ശ്വേതാ) ഒകെ ആയി സംസാരിക്കുകയാണ് കെപിഎസി ലളിത അവതരിപ്പിച്ച ‘അമ്മ കഥാപാത്രം. ആ സംഭാഷണത്തിൽ അവരെ ആശ്വസിപ്പിക്കുന്ന ലളിതയുടെ ടോൺ സൗമ്യമാണ്. അവിടേക്കാണ് നാട്ടിലേക്ക് പോകും മുമ്പ് കൂട്ടുകാരിയേയും കുടുംബത്തിന്റെയും കണ്ടിട്ട് യാത്ര പറയാനായി ലെനയുടെ കഥാപാത്രം ( ഡെയ്സി) വരുന്നത്. ഡെയ്സിയെ പരിചയമില്ലാത്തത് ആ കൂട്ടത്തിൽ ലളിത അവതരിപ്പിക്കുന്ന കഥാപാത്രത്തിന് മാത്രമാണ്. അതിനാൽ തന്നെ അവർ ലെനയെ ശ്രദ്ധിക്കുന്നുണ്ട്. അവർ സിറിയക്കിനോട്” ഈ കൊച്ച് ഏതാടാ സിറിയക്കെ” എന്ന് ചോദിക്കുമ്പോൾ ഉണ്ണി ” ശ്വേതയുടെ ഒപ്പം വർക്ക് ചെയ്യുനതാ അമ്മച്ചി” ന്നു പറയും. ശേഷം ഉള്ള സംഭാഷണങ്ങൾ ഇങ്ങനെയാണ്:
അമ്മച്ചി: ഞാൻ ഇവന്റെ അമ്മച്ചിയാ( സിറിയക്കിനെ നോക്കി) നാട്ടിൽ എവിടാ?
ഡെയ്‌സി: പറഞ്ഞാൽ അമ്മച്ചി അറിയേലായിരിക്കും പെണ്ണുക്കരാന്ന് പറയും, തെക്കാ
അമ്മച്ചി: അയ്യോടി, പെണ്ണുക്കരാന്ന് പറഞ്ഞാൽ അറിയാതെ ഇരിക്കാൻ എന്താ? എന്റെ ‘അമ്മ വീട് എവിടാ കൊച്ചേ, മേക്കറ്റൂർ…കേട്ടിട്ടുണ്ടോ? ചെറുപ്പത്തിൽ ഞാൻ എന്തോരം അവിടെ വന്ന് നിന്നിട്ടുള്ളതാ. അതിരിക്കട്ടെ കൊച്ച് അവിടെ എവിടുത്തെയാ, എനിക്ക് അവിടെ ഒരുമാതിരിപ്പെട്ട വീടുകൾ എല്ലാം അറിയാം, എവിടുത്തെയാ?
ഡെയ്‌സി: അത്…കാളിയന്തലാന്നാണ് വീട്ടുപേര്
ഇത് പറയുമ്പോൾ തന്നെ ലളിതയുടെ മുഖത്ത് ഭാവം മാറുന്നു. ഒരു പേടിയും സംശയവും എല്ലാം അവരുടെ മുഖത്ത് കാണാം. കൂടെ പേടിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും. ശേഷം തന്റെ സംശയം ഒന്നൂടെ ഉറപ്പിക്കാനായി ” കാളിയന്തല എന്ന് പറയുമ്പോൾ കിഴക്കോ പടിഞ്ഞാറ്റോ” തന്റെ കള്ളിപൊളിഞ്ഞു എന്ന മട്ടിൽ ഡെയ്‌സി” കിഴക്ക്”എന്ന് പറയുന്നു. മറുപടിയായി അമ്മച്ചി ” എന്ന് വെച്ചാൽ കറുത്തച്ചനൂട്ടുന്നവർ അല്ലിയോ” ഇനി ഇവിടെ നിന്നാ പണിയാകും എന്ന മട്ടിൽ ഡെയ്‌സി ” ഞങ്ങൾ കറുത്തച്ചനെയും വെളുത്തച്ചനെയും ഒന്നും ഊട്ടാറില്ല” ഇത് പറഞ്ഞ് ദേഷ്യത്തിൽ പോകുകയാണ്.
ശേഷം അമ്മച്ചിയിൽ നിന്ന് തന്നെ കറുത്തച്ചനൂട്ട് എന്താണെന്നും എന്തൊക്കെയാണ് ഇങ്ങനെ ചെയ്യുന്നവരുടെ രീതികളും എന്നും മനസിലാക്കിയ സിറിയക്ക് ആദത്തോട് ഒപ്പം ചേർന്ന് ഡെയ്‌സിയെ കുടുക്കുന്നതും ഒടുവിൽ കുട്ടിയിലേക്ക് എത്തുന്നതും. അതായത് അത് വരെ നോര്മലായി പോയിരുന്ന പടം, ലളിതയുടെ അസാധ്യ അവതരണം കൊണ്ട് മാത്രം ട്രാക്ക് മാറി എന്ന് പറയാം.













Discussion about this post