കോഴിക്കോട്: ചാരിറ്റി ആപ്പ് നിർമ്മിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അർജുന്റെ ലോറി ഡ്രൈവർ മനാഫ്. സോഷ്യൽ മീഡിയ വഴിയാണ് മനാഫിന്റെ സഹായ അഭ്യർത്ഥന. ചാരിറ്റി ആപ്പിന് അഞ്ച് ലക്ഷം രൂപ ചിലവാകുമെന്നും അതിനാൽ അറിയാവുന്ന ആരെങ്കിലും നിർമ്മിച്ച് നൽകണം എന്നുമാണ് മനാഫ് പറയുന്നത്.
ജീവകാരുണ്യ പ്രവർത്തകൻ എന്ന പരിവേഷമാണ് മനാഫിന് ഇപ്പോൾ സമൂഹത്തിലുള്ളത്. നിരവധി ഉദ്ഘാടന പരിപാടികളിൽ ഉൾപ്പെടെ മനാഫ് സജീവ സാന്നിദ്ധ്യമാണ്. വിവിധ ചടങ്ങുകളിൽ പ്രത്യേക അതിഥിയായും മനാഫിന് ക്ഷണമുണ്ട്. അർജുന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പാവപ്പെട്ടവരെ സഹായിക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന തരത്തിൽ മനാഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പ് നിർമ്മിച്ച് നൽകാൻ ആവശ്യപ്പെട്ട് അദ്ദേഹം രംഗത്ത് എത്തിയത്. ചാരിറ്റിയ്ക്ക് വരുന്ന പണത്തെക്കുറിച്ച് അറിയാൻ ആപ്പ് സഹായിക്കുമെന്നാണ് മനാഫ് ഇതിന് നൽകുന്ന വിശദീകരണം. വിവിധയിടങ്ങളിൽ നിന്നും മനാഫിന് വൻതുകകൾ ലഭിക്കുന്നുണ്ടെന്നാണ് ഇത് നൽകുന്ന സൂചന.
അതേസമയം ഇനി യൂട്യൂബ് ചാനൽ ഉപയോഗിക്കേണ്ടതില്ലെന്നാണ് മനാഫിന്റെ തീരുമാനം. അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് നിലവിൽ അദ്ദേഹത്തിന്റെ ചാനലിന് ഉള്ളത്. മറ്റാരെങ്കിലും ആ ചാനൽ ഉപയോഗിക്കട്ടെയെന്നും അതിൽ നിന്നുള്ള പൈസ ചാരിറ്റിയ്ക്കായി വിനിയോഗിക്കും എന്നാണ് മനാഫ് പറയുന്നത്.
Discussion about this post