വിലകുറഞ്ഞ വസ്തുക്കളാണെങ്കിലും ചിലത് നഷ്ടപ്പെട്ടുപോകുമ്പോള്‍ നമുക്ക് വലിയ വിഷമം തോന്നാറുണ്ട്. അതിന് നമ്മള്‍ അമൂല്യമായ ഒരു സ്ഥാനം കല്‍പ്പിക്കുന്നത് കൊണ്ടാണത്. എത്രവര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും ഇവ തിരികെ കിട്ടുമ്പോള്‍ അനുഭവപ്പെടുന്ന സന്തോഷത്തിന് അതിരുകളുണ്ടാകില്ല. അങ്ങനെയൊരു സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. യുഎസിലാണ് സംഭവം. പതിറ്റാണ്ടുകള്‍ നീണ്ട തിരച്ചിലുകള്‍ക്കുശേഷം യുഎസിലെ ഫ്‌ളോറിഡ സ്വദേശിയായ ഡേവിഡ് ലോറെന്‍സോ എന്ന 82കാരന് തന്റെ പ്രിയപ്പെട്ട യുഎസ് നേവല്‍ അക്കാദമി ബിരുദ മോതിരം തിരികെ കിട്ടിയത്.
54 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെന്‍സില്‍വാനിയയിലെ ഒരു ഗോള്‍ഫ് കോഴ്‌സില്‍വെച്ചാണ് ഡേവിഡിന് തന്റെ മോതിരം നഷ്ടമാകുന്നത്. അടുത്തിടെ ഇതേ കോഴ്‌സില്‍ ഗോള്‍ഫ് കളിക്കാനെത്തിയ മൈക്കല്‍ സെനര്‍ട്ട് എന്ന 70കാരനാണ് മോതിരം ലഭിച്ചത്. ഗോള്‍ഫ് കോഴ്‌സിലൂടെ നടക്കുന്നതിനിടെയാണ് മോതിരം കണ്ടുകിട്ടിയത്. അടുത്തിടെ അവിടെ മഴ പെയ്തിരുന്നുവെന്നും തുടര്‍ന്ന് കളിമണ്ണില്‍ പൊതിഞ്ഞ നിലയില്‍ മോതിരം കണ്ടെത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മോതിരം കൈയ്യിലെടുത്ത അദ്ദേഹം അതിന്റെ പ്രധാന്യം മനസ്സിലാക്കുകയായിരുന്നു. അദ്ദേഹം അത് ഡേവിഡിനെ ഏല്‍പ്പിക്കുകയായിരുന്നു.
തിളങ്ങുന്ന ഒരു വസ്തു ഞാന്‍ കണ്ടു. അത് ഒരു ബിയര്‍ ക്യാന്‍ ടാബ് ആണെന്നാണ് കരുതിയത്,”ഞാന്‍ അത് കുഴിച്ചെടുത്തു. അപ്പോഴാണ് അത് ഒരു മോതിരമാണെന്ന് ഞാന്‍ മനസ്സിലാക്കിയത്. . അപ്പോള്‍ അതില്‍ 1964ലെ യുഎസ് നേവല്‍ അക്കാദമി മോതിരമാണെന്ന് ഞാന്‍ മനസ്സിലാക്കി. അതിന്റെ ഉള്ളില്‍ ഡേവിഡിന്റെ പേര് കൊത്തിവെച്ചിരുന്നു’, അദ്ദേഹം വ്യക്തമാക്കി.
Discussion about this post