ഗുജറാത്ത്; രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയിൽ പോലും തന്റെ സർക്കാർ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾ മനസ്സിൽ വെച്ചാണ് സർക്കാർ സൈന്യത്തെയും സുരക്ഷാ സേനയെയും ആധുനിക വിഭവങ്ങൾ കൊണ്ട് സജ്ജരാക്കുന്നതെന്ന് ഗുജറാത്തിലെ കച്ചിൽ സുരക്ഷാ സേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
ലോകത്തിലെ ഏറ്റവും ആധുനികമായ സൈനിക ശക്തികളുടെ കൂട്ടത്തിൽ സർക്കാർ സൈന്യത്തെ പ്രതിനിധീകരിക്കുകയാണെന്നും പ്രതിരോധ മേഖലയിലെ സ്വാശ്രയത്വമാണ് ഈ ശ്രമങ്ങളുടെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന്, വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ അതിവേഗം നീങ്ങുമ്പോൾ, നിങ്ങളെല്ലാവരും ഈ സ്വപ്നത്തിന്റെ സംരക്ഷകരാണ്,’ പ്രധാനമന്ത്രി മോദി പറഞ്ഞു.
അതിർത്തി ടൂറിസം ദേശീയ സുരക്ഷയുടെ നിർണായക വശമാണെന്നും അത് പലപ്പോഴും അവഗണിക്കപ്പെടുന്നുണ്ടെന്നും കച്ചിന് ഈ മേഖലയിൽ കാര്യമായ സാധ്യതകളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗുജറാത്തിലെ കച്ചിലെ സർ ക്രീക്ക് ഏരിയയിലെ ലക്കി നാലയിൽ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്), ഇന്ത്യൻ ആർമി, നേവി, എയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചു.
Discussion about this post