മരണത്തെ എങ്ങനെ അതിജീവിക്കാം എന്നുള്ള ഗവേഷണ പരീക്ഷണങ്ങളിലാണ് ശാസ്ത്രലോകം. ഇപ്പോഴിതാ ഈ രംഗത്ത് വലിയ കുതിച്ചുചാട്ടം നടന്നിരിക്കുകയാണ്. ചൈനയില്‍ സ്ഥിതി ചെയ്യുന്ന സണ്‍ യാത് സെന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പുത്തന്‍ കാല്‍വെപ്പിന് പിന്നില്‍. ഹൃദയസ്തംഭനം മൂലം പന്നി ചത്തതിന് പിന്നാലെ ് ഏകദേശം ഒരു മണിക്കൂറിന് ശേഷം ഇവര്‍ വീണ്ടും മസ്തിഷ്‌കം പുനരുജ്ജീവിപ്പിപ്പിക്കുകയായിരുന്നു . പെട്ടെന്നുള്ള ഹൃദയസ്തംഭനം അനുഭവപ്പെടുന്ന രോഗികളില്‍ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ കണ്ടെത്തല്‍.
പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലം, തലച്ചോറിലേക്കുള്ള രക്തയോട്ടം നിന്നു പോകുന്ന ഒരു അവസ്ഥ ഉടലെടുക്കുന്നു, ഇതുമൂലം മസ്തിഷ്‌ക കോശങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ മാറ്റാനാവാത്ത നാശത്തിലേക്ക് നീങ്ങുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ തലച്ചോറിലൂടെ ദ്രാവകങ്ങള്‍ പമ്പ് ചെയ്യുന്നതിനായി കേടുപാടുകള്‍ സംഭവിക്കാത്ത കരള്‍, കൃത്രിമ ഹൃദയം, ശ്വാസകോശം എന്നിവ സംയോജിപ്പിച്ച് ഗവേഷകര്‍ ഒരു ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം സൃഷ്ടിക്കുകയായിരുന്നു .
ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് സാധാരണയായി സംഭവിക്കുന്ന മസ്തിഷ്‌ക പരിക്കുകള്‍ ലഘൂകരിക്കുന്നതില്‍ കരള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പഠന കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.
Discussion about this post