മനുഷ്യരെക്കാള്‍ നന്നായി കൃഷിചെയ്യുന്നവരാണ് ഉറുമ്പുകളെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. എന്നാല്‍ അതാണ് സത്യം. . പ്രത്യേക തരം പൂപ്പലുകളാണ് ഇവ കൃഷി ചെയ്യുന്നത്. ഇതുകൂടാതെ ഇവര്‍ സ്വന്തമായി ഒരു തരം പശുക്കളെയും വളര്‍ത്താറുണ്ട്. എന്നാല്‍ ഇത് നമ്മുടെ പശു പോലെയുള്ളവയല്ലെന്ന് മാത്രം.
ഒരു തരം ചെറുജീവികളെ ഇവര്‍ വളര്‍ത്തുന്നു. ഇവയെ സസ്യങ്ങളുടെ നീര് കുടിപ്പിക്കുന്നു. പിന്നീട് ഇവയുടെ ശരീരത്തില്‍ നിന്ന് ഊറിവരുന്ന തേന്‍ പോലുള്ള ദ്രാവകം ഉറുമ്പുകള്‍ കുടിക്കുന്നു. ഉറുമ്പുകളുടെ കാര്‍ഷിക സംസ്‌കാരം ഏതാണ്ട് 66 ദശലക്ഷം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണെന്ന് സ്മിത്സോണിയന്‍ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഗവേഷകര്‍ കണ്ടെത്തി. ദിനോസറുകള്‍ ഇല്ലാതായ കാലം മുതലാണത്രേ ഉറുമ്പുകള്‍ കൃഷി ചെയ്യാന്‍ തുടങ്ങിയത്.
ചെടികളുടെ ഇല വളം ആയി ഉപയോ??ഗിച്ചു കൊണ്ട് അവര്‍ അവരുടെ കൃഷിരീതിയില്‍ വലിയൊരു മാറ്റം കൊണ്ടു വന്നു ഹൈയര്‍ അഗ്രികള്‍ച്ചര്‍ എന്നാണ് ഈ കാലഘട്ടത്തെ വിളിക്കുന്നത്. ഇലവെട്ടുന്ന ഉറമ്പുകളാണ് ഇതിന് തുടക്കം കുറിച്ചത്.
അമേരിക്കന്‍, കരീബിയന്‍ മേഖലയില്‍ കണ്ടു വരുന്ന 250-ഓളം ഉറുമ്പു ഇനങ്ങള്‍ ഇത്തരത്തില്‍ പൂപ്പല്‍ കൃഷി ചെയ്യുന്നുണ്ട്. ആറ്റ ഉറുമ്പുകളാണ് കൃഷിയില്‍ കേമന്മാര്‍. ഇവ ഗോങ്കിലിഡിയ എന്ന പ്രത്യേക ഘടനയുള്ള പൂപ്പലാണ് കൃഷി ചെയ്യുന്നത്. ഇത് അവരുടെ കോളനിയിലേക്ക് ഭക്ഷണമായി ഉപയോഗിക്കുന്നു. ദശലക്ഷക്കണക്കിന് ഉറമ്പുകള്‍ ഇവരുടെ കോളനികളില്‍ കൃഷിപ്പണി ചെയ്യുന്നതിനായി ഉണ്ടാകും.
Discussion about this post