കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട നിര്‍മാണത്തില്‍ പൂര്‍ണ തൃപ്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതിക്കെതിരെയുള്ള സി.പി.എമ്മിന്റെ പ്രതിഷേധത്തില്‍ കഴമ്പില്ല. സി.പി.എമ്മിന് നിറവേറ്റാനാകാത്തത് സര്‍ക്കാര്‍ ഇപ്പോള്‍ നിറവേറ്റിയിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
കാക്കനാട്ട് 246 ഏക്കര്‍ വരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒന്നാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആറരലക്ഷം ചതുരശ്രയടിയിലുള്ള ഐ.ടി.ടവര്‍ ഉള്‍പ്പെടുന്ന കെട്ടിടമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 11ന് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രിയും ദുബായ് ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങ് ഇടതുപക്ഷം ബഹിഷ്കരിയ്ക്കും.
Discussion about this post