ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമതി ചെയർമാനും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ബിബേക് ദെബ്രോയ് (69) അന്തരിച്ചു . പദ്മശ്രീ അവാർഡ് ജേതാവും കൂടിയാണദ്ദേഹം. ഇന്ത്യൻ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കും അദ്ദേഹം വഹിച്ചിട്ടുണ്ട്.
പത്മശ്രീ ലഭിച്ചിട്ടുള്ള ഡെബ്രോയ്, പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിന്റെ ചാൻസലറായി സേവനമനുഷ്ഠിക്കുകയും 2019 ജൂൺ 5 വരെ നിതി ആയോഗ് അംഗവുമായിരുന്നു. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മഹാഭാരതവും ഭഗവദ് ഗീതയും ഉൾപ്പെടെയുള്ള ക്ലാസിക്കൽ സംസ്‌കൃത ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തിട്ടുമുണ്ട് അദ്ദേഹം.
ദെബ്രോയിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി . ‘ബിബേക് ദെബ്രോയ് ജി ഒരു ഉന്നത പണ്ഡിതനായിരുന്നു. സാമ്പത്തിക ശാസ്ത്രം, ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം, ആത്മീയത തുടങ്ങി വിവിധ മേഖലകളിൽ അവഗാഹമുള്ളയാളായിരുന്നു. ഇന്ത്യയുടെ ബൗദ്ധിക ഭൂപ്രകൃതിയിൽ മായാത്ത മുദ്ര പതിപ്പിച്ചയാളാണ് അദ്ദേഹം .
ഇതിഹാസ ഗ്രന്ഥങ്ങൾ യുവാക്കളിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തി കൂടിയായിരുന്നു ബിബേക് ദെബ്റോയ് എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു
Discussion about this post