ബംഗളൂരു: ബംഗളൂരുവിലെ ചില കാബ് ഡ്രൈവര്‍മാര്‍ നടത്തുന്ന തട്ടിപ്പുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്, ശിവറാം സൗരവ് ഝാ എന്നയാളാണ് എക്‌സ് പോസ്റ്റിലൂടെ ഈ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഓട്ടോറിക്ഷക്കാരും കാര്‍ ഡ്രൈവര്‍മാരും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ വ്യാപകമായി നടത്തുന്നുണ്ട് എന്നാണ് ആരോപണം. നിരവധി പേരാണ് ഇത് സത്യമാണെന്നും തങ്ങള്‍ക്കും അനുഭവമുണ്ടെന്നും പങ്കുവെച്ച് രംഗത്ത് വന്നത്.
എക്‌സ് പോസ്റ്റ് ഇങ്ങനെ
എന്റെ ഒരു പെണ്‍സുഹൃത്ത് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കാര്‍ വാടകയ്ക്ക് വിളിച്ചു. കാര്‍ പോകുന്ന വഴിയില്‍ ഡ്രൈവര്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി. ഇന്ധനം തീര്‍ന്നു എന്ന് അയാള്‍ യാത്രക്കാരിയെ അറിയിച്ചു. ഇനി ഇന്ധനം അടിക്കാതെ മുമ്പോട്ട് പോകാന്‍ കഴിയില്ല. ഇതിന് 1100 രൂപ വേണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ യാത്രക്കാരി പണം നല്‍കാന്‍ കൂട്ടാക്കിയില്ല.
വാടകയല്ലാതെ മറ്റൊരു പൈസയും താന്‍ തരില്ലെന്ന് അവര്‍ നിലപാടെടുത്തു. എങ്കില്‍ നിങ്ങള്‍ ഇവിടെ വഴിയില്‍ കിടക്കും എന്നായി ഡ്രൈവര്‍. 1000 രൂപ മാത്രമാണ് താന്‍ ചോദിക്കുന്നതെന്നും, അത് തരാന്‍ കൂട്ടാക്കിയില്ലെങ്കില്‍ നിങ്ങളുടെ വിമാനം പോകുമെന്നും അയാള്‍ പറഞ്ഞു. ഈ ഭീഷണിയില്‍ കുടുങ്ങിപ്പോയ യാത്രക്കാരി വേഗം പണം നല്‍കുകയും യാത്ര തുടരുകയും ചെയ്തു.
വിമാനത്താവളത്തിലേക്ക് ധൃതിയില്‍ പോകുന്നവരെയാണ് ഇത്തരത്തില്‍ ഡ്രൈവര്‍മാര്‍ പിടികൂടുന്നത്. സ്ത്രീകളാണെങ്കില്‍ പ്രത്യേകിച്ചും ഈ അനുഭവം നേരിടേണ്ടി വരും. നല്ലതിരക്കിലാണ് യാത്രക്കാരി/കാരന്‍ എന്ന് മനസ്സിലാക്കിയാല്‍ ഡ്രൈവര്‍ ഈ തന്ത്രം പുറത്തെടുക്കുകയായി.
Discussion about this post