അതേയ് ഒരു ലഡു എടുക്കാനുണ്ടോ? ദീപാവലി മധുരം നുണയുന്നതിനിടെ ഇൻബോക്‌സിലൊരു മെസേജ്… ഉണ്ടല്ലോ ഇഷ്ടം പോലെ ഉണ്ട് മഞ്ഞ വേണോ ചുവപ്പ് വേണോ? അതല്ല ഗൂഗിൾ പേ ലഡു. സോഷ്യൽമീഡിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലഡു അന്വേഷിച്ചുള്ള മെസേജുകളും ട്രോളുകളുമാണ് നിറയെ. ജിപേയുടെ കൗതുകമേറിയ ഗെയമിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് മോശമല്ലാത്ത സമ്മാനം ഉണ്ടെന്നത് തന്നെയാണ് എല്ലാവരെയും ഇതിലേക്ക് ആകർഷിക്കുന്നത്.
വ്യത്യസ്തമായ ആറ് ലഡുകളാണ് ഉപയോക്താവ് ശേഖരിക്കേണ്ടത്. ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവർക്ക് 50 രൂപമുതൽ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്. ഒക്ടോബർ 21 മുതൽ നവംബർ 07 വരെയാണ് ഈ ലഡു ഓഫർ ഗൂഗിൾ പേയിൽ ഉണ്ടാകുകയുള്ളൂ.
ദീപാവലി സ്‌പെഷ്യൽ ലഡു കിട്ടാനായി ഗൂഗിൾ പേയിൽ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തണം.മർച്ചന്റ് പേയ്‌മെന്റ് , മൊബൈൽ റീചാർജിങ് , അല്ലെങ്കിൽ മറ്റുള്ളവർക്ക് പണം അയച്ചു കൊടുത്താൽ ലഡു ലഭിക്കും. മറ്റുള്ളവർക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളർ , ഡിസ്‌കോ, ട്വിങ്കിൾ , ട്രെൻഡി,ഹുഡി,ദോസ്തി എന്നാണ് ലഡുവിന്റെ പേരുകൾ. അധികപേർക്കും ട്വിങ്കിൽ ലഡുവാണ് ലഭിക്കാത്തത്.
Discussion about this post