തിരുവനന്തപുരം : 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം . കൊങ്കൺ റൂട്ടിലോടുന്ന ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചിരിക്കുന്നത്. കൊങ്കൺ വഴിയുള്ള ട്രെയിനുകൾ ഇന്നുമുതൽ പുതിയ സമയക്രമത്തിൽ യാത്ര ആരംഭിച്ചു.
തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ രാജധാനി വീക്കിലി എക്സ്പ്രസ്, തിരുവനന്തപുരം വെരാവൽ വീക്കിലി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്പ്രസ്, നേത്രാവതി എക്പ്രസ് തുടങ്ങി കേരളത്തിൽ സർവീസ് നടത്തുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം.












Discussion about this post