ബെംഗളൂരു: കേരളത്തിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന വഖഫ് ഭൂമി വിവാദത്തിന് സമാനമായി കർണാടകയിലും ഭൂമി വിവാദം കത്തുന്നു. കർഷകരുടെ ഭൂമി വഖഫ് ബോർഡിന് കൈമാറിയെന്ന ആരോപണത്തിൽ ന്യൂനപക്ഷ ക്ഷേമ-വഖഫ് മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാൻ്റെ രാജി ആവശ്യപ്പെട്ട് നവംബർ 4 മുതൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാരുങ്ങി ബി.ജെ.പി. കൃഷിഭൂമി വഖഫ് സ്വത്തായി തരംതിരിക്കാൻ കോൺഗ്രസ്സ് സർക്കാർ ഭൂരേഖകൾ മാറ്റിയെന്നും ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര ആരോപിച്ചു.
ഹവേരി ബിജെപി എംപിയും മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈയും വിഷയത്തിൽ രംഗത്തെത്തി. കർഷകരുടെ കൃഷിഭൂമി വഖഫ് സ്വത്തായി തരംതിരിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. കർഷകരുടെ ഭൂമി തട്ടിയെടുക്കാൻ സർക്കാർ വഖഫ് ബോർഡിന് വേണ്ടി നൽകിയ നോട്ടീസ് പിൻവലിക്കണമെന്നും സംസ്ഥാനത്തുട നീളമുള്ള രേഖകൾ സൂക്ഷ്മമായി പരിശോധിച്ച് കർഷകർക്ക് നീതി ഉറപ്പാക്കണമെന്നും ബൊമ്മൈ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഹാവേരിയിൽ കർഷകരുടെ ഭൂമി വഖഫ് ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയതിനെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. നിരവധി വീടുകൾക്ക് നേരെ കല്ലേറുണ്ടായി.
Discussion about this post