ദീപാവലി ക്ലീനിങ്ങിനിടെ വീട്ടില്‍ നിന്ന് ഒരു അമ്പരപ്പിക്കുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഒരു യുവതി. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഒരു കൂട്ടം 1000, 500 രൂപാ നോട്ടുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഭര്‍ത്താവറിയാതെയിരിക്കാന്‍ നോട്ടുകള്‍ പ്ലാസ്റ്റിക് കൂടിനുള്ളില്‍ കെട്ടി ഭദ്രമായി സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍. നോട്ടുകള്‍ കാണുമ്പോള്‍ ആശ്ചര്യത്തോടെ അവര്‍ നോക്കുന്നതും വീഡിയോയിലുണ്ട്. ഇതുകൊണ്ട് താന്‍ ഇനി എന്തുചെയ്യുമെന്ന് അവര്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ 2.2 കോടി പേരാണ് കണ്ടുകഴിഞ്ഞത്.
പലരും യുവതിക്ക് പല ഉപദേശങ്ങളുമായി രംഗത്തുവന്നു. നോട്ട് നിരോധിച്ചിട്ട് എട്ട് വര്‍ഷം കഴിഞ്ഞെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ‘ എങ്കിലും ‘ഈ നോട്ടുകള്‍ സൂക്ഷിച്ചുവയ്ക്കുക. ഭാവിയില്‍ ഈ നോട്ടുകള്‍ പുരാതന നോട്ടുകളായി കണക്കാക്കപ്പെടും. അപ്പോള്‍ ചിലപ്പോള്‍ അവയുടെ മുഖവിലയില്‍ നിന്ന് 50 മടങ്ങ് വരുമാനം നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
അതേസമയം, നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധ്യതയുണ്ടോയെന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്കിനെ സമീപിക്കാന്‍ മറ്റു ചിലര്‍ യുവതിയെ ഉപദേശിച്ചു.
2016 നവംബര്‍ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് എല്ലാ 500, 1000 രൂപ നോട്ടുകളും അര്‍ധ രാത്രിയോടെ അസാധുവാകുമെന്ന് പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് പെരുകുന്ന കള്ളനോട്ടുകളും കള്ളപ്പണവും ഇല്ലാതാക്കുക എന്നതായിരുന്നു ഈ പ്രാഖ്യാപനത്തിന് പിന്നിലെ ലക്ഷ്യം.
Discussion about this post