ന്യൂഡൽഹി:ഇന്ത്യൻ കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിനെ പറ്റി പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. ഉക്രെയ്നുമായുള്ള യുദ്ധത്തിനിടയിൽ റഷ്യയുമായുള്ള ബന്ധത്തിൻ്റെ പേരിൽ ഒരു ഡസനിലധികം ഇന്ത്യൻ കമ്പനികൾക്ക് മേലാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.
ഒക്ടോബർ 30 ബുധനാഴ്ചയാണ് , യുഎസ് ട്രഷറി ഡിപ്പാർട്ട്മെൻ്റ് 17 രാജ്യങ്ങളിൽ നിന്നുള്ള 400 ഓളം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഈ ലിസ്റ്റിൽ 19 ഇന്ത്യൻ കമ്പനികളും ഉൾപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇതിനെ കുറിച്ച് പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. ഈ കമ്പനികൾ ഇന്ത്യൻ നിയമങ്ങളൊന്നും ഇതുവരെ ലംഘിച്ചിട്ടില്ല എന്നാണ്.
യുഎസ് ഉപരോധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. ഇന്ത്യയ്‌ക്ക് തന്ത്രപരമായ വ്യാപാരത്തിലും നോൺ പ്രൊലിഫെറേഷൻ നിയന്ത്രണങ്ങളിലും ശക്തമായ നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂടുണ്ട്. അനുമതി ലഭിച്ച ഇടപാടുകളും കമ്പനികളും ഇന്ത്യൻ നിയമങ്ങളുടെ ലംഘനം നടത്തിയിട്ടില്ലെന്നാണ് ഇതുവരെയുള്ള ഞങ്ങളുടെ ധാരണ. അതെ സമയം പ്രശ്നങ്ങളിൽ ഒരു വ്യക്തത വരുത്താൻ ഞങ്ങൾ അമേരിക്കൻ സർക്കാരുമായി ചർച്ചയിലാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post