ഈ ഡിജിറ്റല്‍ യുഗത്തിലും തപാല്‍ വഴി ജോലിയ്ക്കുള്ള അപേക്ഷ അയയ്ക്കുന്ന ആളുകളുണ്ടോ. ഇപ്പോഴിതാ ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു അപേക്ഷയാണ് വാര്‍ത്തകളിലിടം നേടുന്നത്.
സ്വിഗ്ഗിയിലെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായ സപ്തര്‍ഷി പ്രകാശിനാണ് യുവാവിന്റെ ഈ തൊഴില്‍ അപേക്ഷ തപാലില്‍ ലഭിച്ചത്. അദ്ദേഹം തനിക്ക് വന്ന ഈ കത്തിന്റെ കോപ്പി ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
സ്വിഗ്ഗിയില്‍ ഡിസൈനര്‍ തസ്തികയിലേക്ക് ജോലി അന്വേഷിച്ചുകൊണ്ടുള്ള വ്യക്തിയുടെ കത്ത് തപാലില്‍ ലഭിച്ചു. ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരമൊരു സമീപനമെടുത്ത വ്യക്തി വ്യത്യസ്തനാവുന്നു. നിലവില്‍ ഒഴിവുകള്‍ ഇല്ല. എങ്കിലും നിങ്ങളെനിക്ക് ഇമെയില്‍ അയക്കു. നിങ്ങളുടെ ആശയങ്ങളെ കുറിച്ച് അറിയാന്‍ എനിക്ക് താത്പര്യമുണ്ട്
സ്വിഗ്ഗി ആപ്പിന്റെ യൂസര്‍ അനുഭവം എങ്ങനെ കൂടുതല്‍ മികച്ചതാക്കാമെന്ന ഐഡിയയാണ് അദ്ദേഹം കത്തില്‍ അവതരിപ്പിച്ചത്. തപാലിലാണ് കത്തയച്ചതെങ്കിലും ടൈപ്പ് ചെയ്ത കത്താണ് അയച്ചിരിക്കുന്നത്. എക്സില്‍ പങ്കുവെച്ച ഉടന്‍ തന്നെ പോസ്റ്റ് വൈറലായി.നിരവധിയാളുകള്‍ വ്യത്യസ്തമായ കമന്റുകളുമായി രംഗത്ത് വന്നു
എന്നാല്‍ ഈ അപേക്ഷ കൈയെഴുത്തു പ്രതിയാണെങ്കില്‍ കുറച്ചുകൂടി നല്ലതായിരുന്നേനെ എന്നാണ് ചിലരുടെ അഭിപ്രായം. ആ കത്ത് ഇത്തരത്തില്‍ പരസ്യമാക്കിയതില്‍ ചിലര്‍ അമര്‍ഷം പ്രകടിപ്പിച്ചിട്ടുണ്ട്.
Discussion about this post