വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ ഏഴ് സ്വിംഗ് സ്റ്റേറ്റുകളിൽ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെക്കാൾ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നിട്ട് നിൽക്കുന്നു എന്ന് സർവ്വേ. അറ്റ്‌ലസ് ഇൻ്റലിൻ്റെ പുതിയ വോട്ടെടുപ്പ് സർവേയിലാണ് ഈ അവകാശ വാദം . നോർത്ത് കരോലിന, ജോർജിയ, അരിസോണ, നെവാഡ, വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവാനിയ എന്നിവിടങ്ങളിലാണ് ട്രംപ് വിജയിക്കുന്നതിന് അനുകൂലമായി ഫലങ്ങൾ വന്നത് .
അരിസോണയിൽ ട്രംപിന് 52.3 ശതമാനം വോട്ട് ലഭിക്കുമ്പോൾ ഹാരിസ് 45.8 ശതമാനം വരെ കൈവശം വച്ചിരിക്കുകയാണെന്ന് അറ്റ്‌ലസ് ഇൻ്റൽ സർവേ പറയുന്നു.
നെവാഡയിൽ ട്രംപിന് 51.2 ശതമാനവും ഹാരിസിന് മുതൽ 46 ശതമാനംവും വോട്ട് ലഭിച്ചേക്കാം
നോർത്ത് കരോലിനയിൽ ട്രംപിന് 50.5 കമലാ ഹാരിസിന് 47.1 ശതമാനം
ജോർജിയയിൽ ട്രംപ് 50.1 ശതമാനവും കമലാ ഹാരിസിന് 47.6 ശതമാനം
മിഷിഗണിൽ ഇത് ട്രംപിന് 49.7 ശതമാനവും ഹാരിസിന് 48.2 ശതമാനവുമാണ്.
പെൻസിൽവാനിയയിൽ ട്രംപിന് 49.6 ശതമാനവും ഹാരിസിന് 47.8 ശതമാനവുമാണ് പ്രൊജക്ഷൻ.
അമേരിക്കയിൽ ഡെമോക്രാറ്റുകൾക്കും കൺസർവേറ്റിവുകൾക്കും വലിയ പിന്തുണയുള്ള മേഖലകൾ ഉണ്ട്. ഇതിൽ വലിയ വ്യത്യാസം മിക്കവാറും തിരഞ്ഞെടുപ്പുകളിൽ ഉണ്ടാകാറില്ല. അത് കൊണ്ട് തന്നെ ന്യൂട്രൽ നിലപാട് പിന്തുടരുന്ന സ്വിങ് സ്റ്റേറ്റുകൾ എന്നറിയപ്പെടുന്ന ഈ സംസ്ഥാനങ്ങളുടെ ഫലം അതീവ നിർണ്ണായകമാണ്.
Discussion about this post