റാഞ്ചി : ഹേമന്ത് സോറൻ സർക്കാരിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജെഎംഎം സർക്കാർ പുറത്താവും. സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിലെ ഗർവാ മേഖലയിൽ ഒരു മെഗാ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ബൂത്ത് തലത്തിൽ പോലും പാർട്ടിയെ ശാക്തീകരിക്കാനും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിക്കാനും പാർട്ടി പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും കഠിനമായി പരിശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു . അടുത്ത രണ്ട് പതിറ്റാണ്ടുകൾ സംസ്ഥാനത്തിനും രാജ്യത്തിനും വളരെ പ്രധാനപ്പെട്ടതാണ്. വികസിത ഭാരതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ സംസ്ഥാനം നിർണായക പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു .
ഝാർഖണ്ഡിന്റെ വികസനത്തിന്റ പാതയിൽ തടസ്സം സൃഷ്ടിക്കുന്നത് ഹേമന്ത് സർക്കാരാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഝാർഖണ്ഡിനായുള്ള ബിജെപിയുടെ സങ്കൽപ് പത്രയെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. സ്ത്രീകളുടെ ക്ഷേമവും സുരക്ഷയുമാണ് പാർട്ടിയുടെ മുൻഗണനകളെന്നും എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഝാർഖണ്ഡിൽ നംവബർ 13 ന് ആദ്യ ഘട്ട വോട്ടെടുപ്പിൽ 43 മണ്ഡലങ്ങളിലാണ് വിധി കുറിക്കുക. ശേഷിക്കുന്ന 38 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ ഇരുപതിനാണ് നടക്കുക.
Discussion about this post