കടലിനുള്ളിൽ ധാരാളം വിചിത്രമായ കാര്യങ്ങൾ ഒളിച്ചിരിപ്പുണ്ട്. ഇത് എല്ലാം അറിയണമെങ്കിൽ ആഴ കടലിലലേക്ക് പോവണം. ഇപ്പോഴിതാ ആരും കണ്ടിട്ടില്ലാത്ത ഒരു വിചിത്ര ജീവിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തെക്കൻ ഓസ്‌ട്രേലിയയിലെ പോർട്ട് ഏലിയറ്റിലുള്ള ഹോഴ്‌സ്ഷൂ ബേയിലാണ് അന്യഗ്രഹജീവി എന്ന് തോന്നിപ്പിക്കുന്ന ഈ ജീവി വന്നടിഞ്ഞിരിക്കുന്നത്. ഇന്നേ വരെ കാണാത്ത ഈ ജീവിയെ കണ്ടതിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് പ്രദേശവാസികൾ. ഇവർ തന്നെയാണ് ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
സുതാര്യമായ കുഴലുകൾ പോലെയുള്ള നീണ്ട ഭാഗവും അതിന് അറ്റത്തായി കക്ക പോലെയുള്ള ഭാഗവുമുള്ള ആയിരക്കണക്കിന് നാരുകൾ ഒന്നായി ചേർന്നിരിക്കുന്ന രൂപമായിരുന്നു ഈ ജീവിയുടേത്. ഏകദേശം മൂന്ന് മീറ്ററുകളോളം നീളം ഉണ്ടെന്നാണ് പ്രദേശവാസി പറയുന്നത്.
ഇതിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇത് സത്യമാണോ അതോ എഐ നിർമ്മിച്ചതാണോ …. എന്നാണ് മിക്കവരും ചോദിക്കുന്നത്. എന്നാൽ അന്യഗ്രഹ ജീവി ഭൂമിയിൽ വന്നതാണ് എന്നാണ് പലവരും വിശ്വസിക്കുന്നത്.
കവച ജന്തുക്കളിൽ ഒന്നായ ഗൂസ് ബർണക്കിളിന്റെ വലിയൊരു കോളനിയാണ് ഓസ്‌ട്രേലിയൻ തീരത്ത് വന്നടിഞ്ഞത് . യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ മറൈൻ ഇക്കോളജിസ്റ്റായ ഡോ. സോയി ഡബിൾഡേ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post