മലപ്പുറം : ഫ്രിഡ്ജിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. മലപ്പുറം പരപ്പനങ്ങാടിയിൽ ആണ് സംഭവം. വീട്ടിലെ ഫ്രിഡ്ജിൽ നിന്നുമാണ് ഷോക്കേറ്റത്. പാലത്തിങ്ങൽ വലിയപീടിയേക്കൽ മൂസക്കുട്ടി മകൻ ഹബീബ് റഹ്മാൻ ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം നടന്നത്. ഷോക്കേറ്റ് നിലത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു ഹബീബിനെ കണ്ടെത്തിയത്. ഉടൻതന്നെ മലപ്പുറം തിരൂരങ്ങാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post