അൾജിയേഴ്‌സ്: അൾജീരിയൻ വനിതാ ബോക്‌സറും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ ഇമാനെ ഖെലീഫ് പുരുഷൻ. വൈദ്യപരിശോധനയിലാണ് ഇമാനെ പുരുഷനാണെന്ന് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഇമാനയുടെ ഒളിമ്പിക്‌സ് മെഡൽ തിരികെ വാങ്ങുമെന്നാണ് സൂചന. ഈ വർഷം പാരിസിൽ നടന്ന ഒളിമ്പിക്‌സിൽ വനിതാ ബോക്‌സിംഗിൽ സ്വർണ മെഡൽ നേടിയ താരം ആയിരുന്നു ഇമാനെ.
കഴിഞ്ഞ ദിവസമാണ് ഇമാനെ പുരുഷനാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് ഫ്രഞ്ച് മാദ്ധ്യമ പ്രവർത്തകനായ ജാഫർ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്. പരിശോധനയിൽ ഇമാനെയ്ക്ക് ആന്തരിക വൃഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമേ പുരുഷ ക്രോമസോമുകളായ എക്‌സ് വൈ ക്രോമസോമുകളുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് 5 ആൽഫ റിഡക്‌റ്റേസ എന്ന എൻസൈമിന്റെ അപര്യാപ്തത മൂലമുണ്ടാകുന്നതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
പാരീസിലെ ക്രെംലിൻ-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അൾജിയേഴ്‌സിലെ മുഹമ്മദ് ലാമിൻ ഡെബാഗൈൻ ഹോസ്പിറ്റലിലെയും വിദഗ്ധരാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇമാനെ പുരുഷനാണെന്ന തരത്തിൽ നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ആയിരുന്നു ഇമാനെയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇതിന്റെ ഭാഗമായി നടത്തിയ എംആർഐ സ്‌കാനിംഗിൽ ആണ് പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ സ്ത്രീകളിൽ കാണപ്പെടേണ്ട ഗർഭപാത്രം ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇമാനെ സ്ത്രീയല്ലെന്ന് വ്യക്തമാകുകയായിരുന്നു.
ഇമാനെയുടെ ശരീരത്തിൽ എക്‌സ്‌വൈ ക്രോമസോമുകൾ ഉള്ളതായി നേരെത്തെ നടന്ന പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിനെ തുടർന്ന് അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷൻ ഇമാനെയെ ഡൽഹിയിൽനടന്ന ലോക ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ മത്സരത്തിൽനിന്ന് വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇമാന പുരുഷനാണെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. ഇത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
അതേസമയം താൻ സ്ത്രീയാണെന്ന് ആവർത്തിയ്ക്കുകയാണ് ഇമാനെ. ജനിച്ചതും വളർന്നതും സ്ത്രീ ആയിട്ടാണ്. ഇപ്പോൾ ജീവിക്കുന്നതും സ്ത്രീ ആയിട്ടാണ്. അതിനാൽ കായിക മത്സരങ്ങളിൽ പങ്കെടുക്കാമെന്നും ഇമാനെ പറയുന്നു.
Discussion about this post