ലക്‌നൗ : ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി . മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. നിയമ നിർമാണത്തിൽ മതപരമായ കാര്യങ്ങൾ ഉണ്ടായൽ അത് ചൂണ്ടിക്കാട്ടി നിയമം ഭരണഘടനാ വിരുദ്ധം ആണെന്ന് പറയാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് 2004 ലെ മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയത്.
മതബോധം നടത്തുമ്പോഴും മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസമാണെന്ന് ആഭിപ്രായപ്പെട്ടു കൊണ്ടാണ് സുപ്രീം കോടതി ശരിവച്ചത് .മദ്രസകളിലെ വിദ്യാഭാസത്തിന്റെ നിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഇടപെടാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.ഇതോടെ ഉത്തര്‍പ്രദേശിലെ 13,000 ത്തോളം മദ്രസകള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തത്തിക്കാന്‍ സാധിക്കും.
മതേതര വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2004-ലെ ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്. മദ്രസകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നിനൊപ്പം നിയമപരമായ പരിരക്ഷയും നൽകുന്നതായിരുന്നു നിയമം. മദ്രസകളിൽ അറബിക്, ഉറുദു, പേർഷ്യൻ തുടങ്ങിയ ഭാഷകളും ഇസ്ലാമിക പഠനങ്ങളും പാരമ്പര്യ വൈദ്യവും തത്വശാസ്ത്രവും പഠിപ്പിക്കാമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നു.
.മതവിദ്യാഭ്യാസം നൽകുന്നതിന് സർക്കാർ പിന്തുണ നൽകുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ കണ്ടെത്തൽ. ഈ വിധിയെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയിൽ വിവിധ ഹർജികൾ നൽകിയത് .
Discussion about this post